Latest News

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഹസന്‍ വാടിയില്‍ അന്തരിച്ചു

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഹസന്‍ വാടിയില്‍ അന്തരിച്ചു
X

കോഴിക്കോട്: എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ വലിയങ്ങാടി വാടിയില്‍ പാറക്കണ്ടി ഹൗസില്‍ ഹസന്‍ വാടിയില്‍(പി കെ ഹസന്‍ കോയ 86) അന്തരിച്ചു. പരപ്പില്‍ എം.എം. ഹൈസ്‌ക്കുളിലെ അധ്യാപകനും ഫ്രാന്‍സിസ് റോഡ് എംഎംഎല്‍പി സ്‌ക്കുളിലെ പ്രധാന അധ്യാപകനുമായിരുന്നു.

ഇടിയങ്ങര യുവസാഹിതി സമാജം പ്രസിഡണ്ടും എം.എം. ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്റയും വാടിയില്‍ റസിഡന്റ്‌സ് അസോസിയേഷന്റയും പ്രവര്‍ത്തക സമിതിയംഗവുമായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ എഴുത്തുകാരനും 'ചിന്താജാലകം' എന്ന ഗ്രന്ഥത്തിന്റ രചയിതാവുമാണ്.

സ്വാതന്ത്ര്യ സമരനായകരായിരുന്ന ഇ മൊയ്തു മൌലവി, മുന്‍മന്ത്രി പി പി ഉമ്മര്‍ കോയ എന്നിവരുടെ നേതൃത്വത്തില്‍ അമ്പതുകളില്‍ പ്രസിദ്ധീകരിച്ചിരുന്ന ഭാരതഭൂമി വാരികയിലും വളപ്പട്ടണം അബ്ദുള്ള സാഹിബിന്റെ ചിന്തകന്‍ മാസികയിലും പ്രവര്‍ത്തിച്ചിരുന്നു.

അധ്യാപക ജോലിയില്‍ നിന്നും വിരമിച്ച ശേഷം ചന്ദ്രിക ആഴ്ചപതിപ്പിലും ചന്ദ്രികയുടെ മറ്റു പ്രസിദ്ധീകരണങ്ങളിലും ഒരു പതിറ്റാണ്ടോളം പ്രത്രാധിപസമിതി അംഗമായിരുന്നു.

ഭാര്യ: കോഴിക്കോടന്‍ വീട്ടില്‍ സൈനബി. മക്കള്‍: അനസ് (ദമാം), ജാസ്മിന്‍, സഹീദ.

മയ്യത്ത് നമസ്‌ക്കാരം ഇന്ന് (വെള്ളി) വൈകുന്നേരം 4.30ന് കുറ്റിച്ചിറ മിസ്‌ക്കാല്‍ പള്ളിയില്‍ നടന്നു.

Next Story

RELATED STORIES

Share it