Latest News

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു
X

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു. ഇത് രണ്ടാം തവണയാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

സംസ്ഥാന ഉപമുഖ്യമന്ത്രിമാരായി കേശവ് പ്രസാദ് മൗര്യയും ബ്രജേഷ് പഥക്കും സത്യപ്രതിജ്ഞ ചെയ്തു.

ഇന്നലെ നടന്ന ബിജെപി എംഎല്‍എമാരുടെ യോഗമാണ് യോഗിയെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സുരേഷ് കുമാര്‍ ഖന്നയാണ് ആദിത്യനാഥിന്റെ പേര് നിര്‍ദേശിച്ചത്.

ബേബി റാണി മൗര്യ, സൂര്യ പ്രതാപ് ഷാഹി തുടങ്ങിയവര്‍ ഈ നിര്‍ദ്ദേശത്തെ പിന്തുണച്ചു. അപ്‌നാദള്‍ (എസ്) നേതാവ് ആശിഷ് പട്ടേലും നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദും അവരുടെ എംഎല്‍എമാര്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുത്തു.

403 അംഗ നിയമസഭയില്‍ 273 സീറ്റുകളിലും വിജയിച്ച ബിജെപിക്ക് ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് രണ്ടാം യോഗി മന്ത്രി സഭ. പതിനഞ്ച് മുതല്‍ ഇരുപത് വരെ പുതുമുഖ മന്ത്രിമാര്‍ രണ്ടാം യോഗി സര്‍ക്കാരിന്റെ ഭാഗമാകും. എകെ ശര്‍മ, ബേബി റാണി മൗര്യ, ബ്രിജേഷ് പഥക്, ജിതിന്‍ പ്രസാദ, അസിം അരുണ്‍, സ്വതന്ത്ര ദേവ് സിങ്ങ്, ദിനേഷ് കാഥിക്, സന്ദീപ് സിങ്, അരുണ്‍ വാല്മീകി, ആഷിഷ് പട്ടേല്‍, സഞ്ജയ് നിഷാദ് തുടങ്ങി 52 മന്ത്രിമാരും സ്ഥാനമേറ്റു.

Next Story

RELATED STORIES

Share it