Latest News

ഗംഗാജലം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും അനുയോജ്യമെന്ന് യോഗി ആദിത്യനാഥ്

ഗംഗാജലം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും അനുയോജ്യമെന്ന് യോഗി ആദിത്യനാഥ്
X

ന്യൂഡല്‍ഹി: മഹാകുംഭമേളയില്‍ ഭക്തര്‍ പുണ്യസ്‌നാനം നിര്‍വഹിക്കുന്ന സംഗമഭൂമിയിലെ ഗംഗാജലം കുളിക്കാന്‍ മാത്രമല്ല കുടിക്കാനും അനുയോജ്യമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

മഹാകുംഭമേളയില്‍ ഭക്തര്‍ പുണ്യസ്‌നാനം ചെയ്യുന്ന ഗംഗാനദിയിലെ ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം ഉള്ളതായി റിപോര്‍ട്ട് വന്നിരുന്നു. ഇക്കാര്യം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് തിങ്കളാഴ്ച ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം വെറുതെ പ്രചരിപ്പിക്കുകയാണെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.

സനാതന ധര്‍മ്മത്തിനെതിരെയും, 'ഗംഗാ മാതാവിനെതിരേയും മഹാ കുംഭമേള ക്കെതിരെയും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയോ 'വ്യാജ വീഡിയോകള്‍' പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തിനെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്നായിരുന്നു യോഗി ആദിത്യനാഥിന്റെ പ്രതികരണം.

ഈ പരിപാടി ഒരു പ്രത്യേക പാര്‍ട്ടിയോ സംഘടനയോ സംഘടിപ്പിക്കുന്നതല്ല. ഈ പരിപാടി സമൂഹത്തിന്റേതാണ്, സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ഒരു സേവകനെപ്പോലെ അവിടെയുണ്ട്. ഈ നൂറ്റാണ്ടിലെ മഹാ കുംഭമേളയുമായി സഹകരിക്കാന്‍ നമ്മുടെ സര്‍ക്കാരിന് അവസരം ലഭിച്ചത് നമ്മുടെ ഭാഗ്യമാണെന്നും എല്ലാ തെറ്റായ പ്രചാരണങ്ങളെയും അവഗണിച്ച് രാജ്യവും ലോകവും ഈ പരിപാടിയില്‍ പങ്കെടുക്കുകയും വിജയത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയും ചെയ്‌തെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

Next Story

RELATED STORIES

Share it