Latest News

ലഹരിയുപയോഗിക്കാന്‍ പണം നല്‍കിയില്ല; മാതാപിതാക്കളെ ആക്രമിച്ച് യുവാവ്

ലഹരിയുപയോഗിക്കാന്‍ പണം നല്‍കിയില്ല; മാതാപിതാക്കളെ ആക്രമിച്ച് യുവാവ്
X

മലപ്പുറം: താനൂരില്‍ ലഹരിയുപയോഗിക്കാന്‍ പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. എംഡിഎംഎക്ക് പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെതുടര്‍ന്ന് പിതാവിനെ മണ്‍വെട്ടികൊണ്ട് തലക്കടിക്കുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കൈകാലുകള്‍ കെട്ടിയാണ് യുവാവിനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റിയത്.

എന്നാല്‍, തനിക്ക് കുറച്ച് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ടെന്നും അത് വീഡിയോ ആയി ചിത്രീകരിച്ച് പുറത്ത് വിടണമെന്നും പറഞ്ഞ യുവാവ് ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് പറഞ്ഞു. കൊച്ചിയില്‍ ജോലി ചെയ്യുന്ന സമയത്താണ് ലഹരിയുപയോഗം തുടങ്ങിയതെന്നും പീന്നീട് അടിക്ഷന്‍ വന്നു പോയെന്നും യുവാവ് വിഡിയോയില്‍ പറയുന്നു.ജീവിതത്തിലേക്ക് തിരിച്ചുവരണമെന്നും പുതിയ തലമുറയിലെ കുട്ടികള്‍ ലഹരി ഉപയോഗിക്കരുതെന്നും യുവാവ് പറയുന്നുണ്ട്. ഡീ അഡിക്ഷന്‍ സെന്‍ഡറിലേക്ക് പോകുന്ന വഴിയാണ് പ്രതികരണം.

Next Story

RELATED STORIES

Share it