Latest News

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി; ക്ഷതമേറ്റ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചെന്നും ആരോപണം

യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി; ക്ഷതമേറ്റ ഭാഗങ്ങളില്‍ മുളകുപൊടി തേച്ചെന്നും ആരോപണം
X

കോഴിക്കോട്: ഓമശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. കോടഞ്ചേരിയിലെ റിസോര്‍ട്ടില്‍ എത്തിച്ചും താമരശേരിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചുമായിരുന്നു മര്‍ദ്ദനം. വസ്ത്രം ഉരിഞ്ഞ് നഗ്നനാക്കിയ ശേഷം ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ മുളകുപൊടി തേച്ചെന്നും ഓമശേരി സ്വദേശിയായ ഷബിര്‍ അലിയുടെ പരാതി പറയുന്നു. തിങ്കളാഴ്ചയാണ് ഷബീര്‍ അലിയെ ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്രെ. ബിസിനസ് രംഗത്തെ തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് ഇടയാക്കിയതെന്ന് യുവാവിന്റെ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ 15 വര്‍ഷത്തോളമായി ഒരു സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഷബീര്‍. അവിടെ മാര്‍ക്കറ്റിങ് മാനേജറായാണ് ജോലി ചെയ്തിരുന്നത്. ശമ്പളം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട കമ്പനിയില്‍ തര്‍ക്കമുണ്ടായിരുന്നുവത്രെ. പ്രത്യേക മീറ്റിംങ് ഉണ്ടെന്ന് പറഞ്ഞ് തന്നെ കാബിനിലേക്ക് വിളിപ്പിച്ചെന്നും അരമണിക്കൂറോളം സംസാരിച്ച ശേഷം ഭക്ഷണം കഴിക്കാന്‍ മുക്കത്തേക്ക് പോകാം എന്ന് പറഞ്ഞ് വാഹനത്തില്‍ കയറ്റിയെന്നും യുവാവ് പറയുന്നു. വാഹനം അഗസ്ത്യന്‍മൂഴി എത്തിയപ്പോള്‍ ഗുണ്ടാ സംഘം കാറിന്റെ വാതില്‍ തുറന്ന് അകത്ത് കയറി. തുടര്‍ന്ന് കഴുത്തിന് പിടിച്ചു. ആ സമയത്ത് വാഹനം ഓടിക്കുകയായിരുന്ന കമ്പനി ഉടമ മുഖത്ത് ഇടിച്ചു. വാഹനം മുറമ്പാത്തി എത്തുന്നവരെ മര്‍ദ്ദനം തുടര്‍ന്നു. അത് കഴിഞ്ഞ് കോടഞ്ചേരിയിലെ റിസോര്‍ട്ടില്‍ എത്തിച്ചും മര്‍ദ്ദിച്ചു. പിന്നീട് വൈകുന്നേരം താമരശ്ശേരിയിലെ ഒരു കുന്നിന്‍മുകളില്‍ എത്തിച്ചും രാത്രി വയനാട്ടില്‍ എത്തിച്ചും മര്‍ദ്ദിച്ചു. പിറ്റേ ദിവസം താമരശ്ശേരിയില്‍ എത്തിച്ച് ഇറക്കി വിട്ടുവെന്നും പരാതിയില്‍ പറഞ്ഞു. കൊടുവള്ളി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ പോലിസ് നടപടി എടുത്തില്ലെന്നും യുവാവ് ആരോപിച്ചു. പരാതിയില്‍ അന്വേഷണം നടത്തിവരുകയാണെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it