Big stories

പാവയ്ക്കുള്ളില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യുവമോര്‍ച്ച നേതാവ് ബംഗളൂരുവില്‍ പിടിയില്‍

പാവയ്ക്കുള്ളില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; യുവമോര്‍ച്ച നേതാവ് ബംഗളൂരുവില്‍ പിടിയില്‍
X

ബംഗളൂരു: പാവയ്ക്കുളളില്‍ എംഡിഎംഎ ഒളിപ്പിച്ച് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവ് ബംഗളൂരുവില്‍ അറസ്റ്റിലായി. യുവമോര്‍ച്ച ഇരിങ്ങാലക്കുട മുന്‍ മണ്ഡലം പ്രസിഡന്റ് പവീഷിനെയും കൂട്ടാളികളെയുമാണു വൈറ്റ് ഫീല്‍ഡ് പോലിസ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ ഗുളികള്‍ നിറച്ച പാവ കൊറിയര്‍ വഴി കേരളത്തിലേക്ക് കടത്താനായിരുന്നു പദ്ധതി. കേരളത്തിലേക്കുള്ള സാധനങ്ങള്‍ കയറിപ്പോവുന്നതിനു തൊട്ടുമുമ്പ് സ്‌കാനര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ എംഡിഎംഎ പിടികൂടുകയായിരുന്നു. ഇരിങ്ങാലക്കുടയിലെ യുവമോര്‍ച്ചയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ് കീഴ്ത്താണി സ്വദേശിയായ എസ് പവീഷ്.

88 ഗ്രാം എംഡിഎംഎ ഗുളികകളാണു പാവയ്ക്കുള്ളില്‍ ഒളിപ്പിച്ചിരുന്നത്. കൊറിയര്‍ വഴി തൃശൂരിലേക്ക് അയക്കാനുള്ള ശ്രമത്തിനിടെയാണു പവീഷടക്കം മൂന്നുപേര്‍ അറസ്റ്റിലായത്. സ്‌കാനര്‍ പരിശോധനയില്‍ പാവയ്ക്കുള്ളില്‍ ഗുളികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നു ജീവനക്കാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. വൈറ്റ് ഫീല്‍ഡിലെ ഫഌറ്റില്‍ നിന്നാണു പവീഷ്, മലപ്പുറം സ്വദേശി എം അഭിജിത്ത്, മറ്റൊരു കൂട്ടാളി എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്. മലയാളി വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ബംഗളൂരുവിലും ഇയാള്‍ക്ക് ലഹരിമരുന്നു വില്‍പ്പനയുണ്ടെന്നു സിറ്റി പോലിസ് ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. ഇയാളുടെ ബംഗളൂരുവിലെ ബന്ധങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങി. അതേസമയം, സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് പോസ്റ്റുകളിട്ടതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കപ്പെട്ടയാളാണു പവീഷെന്നായിരുന്നു ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.

Next Story

RELATED STORIES

Share it