Latest News

കൊടുവള്ളിയിലെ പൂജ്യം വോട്ട്: മുഖം രക്ഷിക്കല്‍ നടപടിയുമായി സിപിഎം

ഫൈസലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ വ്യത്യസ്ത സമീപനമാണ് എല്‍ഡിഎഫ് നേതൃത്വവും അണികളും കാണിച്ചത്.

കൊടുവള്ളിയിലെ പൂജ്യം വോട്ട്: മുഖം രക്ഷിക്കല്‍ നടപടിയുമായി സിപിഎം
X

കോഴിക്കോട്: വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ മത്സരിച്ച കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പൂജ്യം വോട്ട് ലഭിച്ച സംഭവത്തില്‍ മുഖം രക്ഷിക്കല്‍ നടപടിയുമായി സിപിഎം. ഇവിടെ എല്‍ഡിഎഫിനു വേണ്ടി മത്സരിച്ച ഐ.എന്‍.എല്‍. നേതാവും കൊടുവള്ളി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ഒ.പി. റഷീദിന് പൂജ്യം വോട്ടായിരുന്നു ലഭിച്ചത്. ഇത് പാര്‍ട്ടിക്കെതിരെ വ്യാപക വിമര്‍ശനത്തിനു കാരണമായിരുന്നു. ഇതേ തുടര്‍ന്ന് സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് കമ്മറ്റി പിരിച്ചുവിടാന്‍ നേതൃത്വം നിര്‍ദേശം നല്‍കി


നഗരസഭയുടെ 15ാം ഡിവിഷനായ ചുണ്ടപ്പുറത്ത് മത്സരിച്ച കാരാട്ട് ഫൈസല്‍ 73 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. തൊട്ടടുത്ത യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ ഖാദറിന് 495 വോട്ടും ലഭിച്ചു.ഇവിടെ എല്‍ഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ ഒ.പി റഷീദിന് പൂജ്യം വോട്ടാണ് ലഭിച്ചത്. ഫൈസലിന്റെ അപരനായി മത്സരിച്ച കെ.ഫൈസലിന് പോലും ഏഴ് വോട്ട് കിട്ടിയപ്പോഴായിരുന്നു എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് ഒരു വോട്ടും ലഭിക്കാതിരുന്നത്.


വിഷയത്തില്‍ നടപടിയുണ്ടാകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി മോഹനനന്‍ മാസ്റ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് ചേരുകയും തീരുമാനം ഇന്ന് ജില്ലാ കമ്മറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയുമായിരുന്നു. സ്ഥാനാര്‍ഥിയായ റഷീദിന് മറ്റൊരു വാര്‍ഡിലായിരുന്നു വോട്ട്. എന്നാല്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയോ പ്രവര്‍ത്തകരോ വോട്ട് ചെയ്തില്ല.


ഫൈസലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ വ്യത്യസ്ത സമീപനമാണ് എല്‍ഡിഎഫ് നേതൃത്വവും അണികളും കാണിച്ചത്. കൊടുവള്ളിയില്‍ നടന്ന എല്‍.ഡി.എഫ്. കണ്‍വെന്‍ഷനില്‍ പി.ടി.എ. റഹീം എം.എല്‍.എ. ആയിരുന്നു കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ഇതിനു ശേഷം കാരാട്ട് ഫൈസലിനെയും കൊണ്ട് സി.പി.എം. ഉള്‍പ്പെടെയുള്ള എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ വീടുകളില്‍ കയറി വോട്ടഭ്യര്‍ഥനയും നടത്തി. ഇതിനു ശേഷമാണ് എല്‍.ഡി.എഫ്. കാരാട്ട് ഫൈസലിനുള്ള പിന്തുണ പിന്‍വലിച്ച് ഒ.പി. റഷീദിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങളിലെല്ലാം മുന്നിട്ട് നിന്നത് കാരാട്ട് ഫൈസലായിരുന്നു.




Next Story

RELATED STORIES

Share it