Fashion

ഗായ വിളിക്കുന്നു; ഡിസൈനിങില്‍ അവസരങ്ങളേറെ...

ഗായ വിളിക്കുന്നു; ഡിസൈനിങില്‍ അവസരങ്ങളേറെ...
X

മികച്ച ഭാവിയാണ് ലക്ഷ്യമിടുന്നതെങ്കില്‍ മികച്ച തൊഴില്‍ വേണം. അതിനാല്‍ തന്നെ തൊഴിലവസരങ്ങള്‍ ഏറെയുള്ള ഡിസൈന്‍ മേഖലയിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ് യുവ വനിതാ ഡിസൈനര്‍ ഗായ. പ്രതിവര്‍ഷം 20 മുതല്‍ 70 ലക്ഷം വരെ പ്രതിഫലം ലഭിക്കുന്ന ഡിസൈന്‍ മേഖലയെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കു പരിശീലനം നല്‍കുന്നതിനുമായി മാത്രമായി ആദ്യമായി കേരളത്തില്‍ പരിശീലനം ആരംഭിക്കുകയാണ് ഗായ അബ്ദുല്‍ കബീര്‍. മലപ്പുറം എടവണ്ണ സ്വദേശിനിയായ ഗായ മുംബൈ നാഷനല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി(നിഫ്റ്റ്)യില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയാണ് പരിശീലനം കേന്ദ്രം ആരംഭിക്കുന്നത്. നിഫ്റ്റ്, എന്‍ഐഡി, ഐഐടി തുടങ്ങിയ സ്ഥാപനങ്ങള്‍ നടത്തുന്ന 7000 ത്തിലേറെ സീറ്റുകളുള്ള ഡിഗ്രി കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കുള്ള പരിശീലനമാണ് ഗായ നല്‍കുന്നത്.

ഫാഷന്‍ ഡിസൈന്‍, ഓട്ടോമൊബൈല്‍, കമ്മ്യൂണിക്കേഷന്‍, ഗെയിം, ഇന്റീരിയര്‍, ഫര്‍ണിച്ചര്‍ തുടങ്ങി 20ഓളം ഡിസൈന്‍ കോഴ്സുകളിലെ ബി ഇഡെസ് എന്ന ബിരുദ കോഴ്സിന് പ്രവേശനം ലഭിക്കാന്‍ വേണ്ടിയാണ് പരിശീലനം നല്‍കുന്നത്. മുംബൈ ഉള്‍പ്പെടെയുള്ള വന്‍ നഗരങ്ങളില്‍ നിന്നു പരിശീലനം നേടിയാണ് ഗായ ഡിസൈന്‍ പ്രവേശന പരീക്ഷ എഴുതിയിരുന്നത്. വന്‍കിട നഗരങ്ങളില്‍ ലഭ്യമായ പരിശീലനമാണ് ആദ്യമായി കേരളത്തില്‍ ലഭ്യമാക്കുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ആരംഭിച്ചിരിക്കുന്ന സ്ഥാപനത്തില്‍ അടുത്ത മാസം മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ഗായ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്ന സ്ഥാപനത്തില്‍ പ്ലസ്ടു പഠിക്കുന്നവര്‍ക്കും പ്ലസ് ടു വിജയിച്ചവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്ക് 83018 00009 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Next Story

RELATED STORIES

Share it