Health

വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികില്‍സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി

വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികില്‍സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി
X

കൊച്ചി: ഈ വര്‍ഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് ആസ്റ്റര്‍ മെഡ്‌സിറ്റി പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണെന്ന് ആസ്റ്റര്‍ ഹോസ്പ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മെഡിക്കല്‍ ടൂറിസത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന നാടാണ് കേരളം.റീതിങ്ക് ടൂറിസം എന്ന ആശയത്തെ ഉള്‍ക്കൊണ്ട് പ്രകൃതി ഭംഗി ആസ്വദിച്ച് പെരിയാര്‍ നദിയിലൂടെ ഒരു ഹൗസ് ബോട്ട് യാത്രയാണ് ആസ്റ്റര്‍ മെഡ്‌സിറ്റി ഒരുക്കിയിരിക്കുന്നത്.മെഡിക്കല്‍ സേവനങ്ങള്‍ക്കായി വിദേശത്ത് നിന്നും കേരളത്തിനു പുറത്ത് നിന്നും എത്തുന്നവര്‍ക്കായാണ് ഹൗസ് ബോട്ട് യാത്ര.

ചികില്‍സയ്ക്കായി വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഒരു പുത്തന്‍ അനുഭവം നല്‍കുക എന്നതാണ് ഹൗസ് ബോട്ട് യാത്രയുടെ ലക്ഷ്യം.രാജ്യത്തെ വിവിധ ഹോസ്പിറ്റല്‍ സര്‍വേകളില്‍ രാജ്യത്ത് പതിനഞ്ചാം സ്ഥാനവും, സൗത്ത് ഇന്ത്യയില്‍ അഞ്ചാം സ്ഥാനവും, കൊച്ചിയില്‍ ഒന്നാം സ്ഥാനവും ആസ്റ്റര്‍ മെഡ്‌സിറ്റിക്കാണ്.വിദേശ രാജ്യങ്ങളിലേതിനു സമാനമായ നിലവാരമുള്ള ചികില്‍സ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ വിഭാവനം ചെയ്ത ആസ്റ്റര്‍ മെഡ്‌സിറ്റി ഇന്ന് റോബോട്ടിക് സര്‍ജറി പോലുള്ള അത്യാധുനിക നൂതന ചികില്‍സാ രംഗത്തും മുന്‍പന്തിയിലാണ്. മെഡിക്കല്‍ ടൂറിസം രംഗത്ത് ഒരു പുതിയ ചുവടുവെയ്പ് എന്ന രീതിയില്‍ വിദേശത്തു നിന്ന് ചികില്‍സയ്ക്കായി എത്തുന്നവര്‍ക്ക് നമ്മുടെ നാടിനെ കൂടുതല്‍ അടുത്തറിയാന്‍ ഹൗസ് ബോട്ട് യാത്ര സഹായിക്കുമെന്ന് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

ചെക്കപ്പുകള്‍ക്കായി രാവിലെ എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ നിന്നാണ് പ്രഭാത ഭക്ഷണം. എല്ലാ ചെക്കപ്പുകള്‍ക്കും ശേഷം തിരിച്ചെത്തുമ്പോള്‍ ഹൗസ് ബോട്ടിലുള്ള സായാഹ്ന യാത്രയും ആസ്റ്റര്‍ ഒരുക്കിയിട്ടുണ്ട്.കേരളത്തിലെ മെഡിക്കല്‍ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുന്ന ഇത്തരം ന്യൂതന ആശയങ്ങള്‍ വളരെ പ്രയോജന പ്രദമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പരാമര്‍ശിച്ചു, ഇത്തരം ആശയങ്ങള്‍ കേരള ടൂറിസത്തിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സെപ്തംബര്‍ 28 ന് ആരംഭിക്കുന്ന ഈ സംരംഭം അസര്‍ബൈജാന്‍ അംബാസഡര്‍ ഡോ അഷ്‌റഫ് ശിഖാലിയേവ് ഉദ്ഘാടനം ചെയ്യും.ആസ്റ്റര്‍ മെഡ്‌സിറ്റി ഓപ്പറേഷന്‍സ് ഹെഡ് ജെയേഷ് വി നായര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ക്ലസ്റ്റര്‍ സര്‍വ്വീസ് എക്‌സലന്‍സ് ഹെഡ് വൈശാഖ് സീതാറാം വാര്‍ത്താ സമ്മേളനത്തില്‍ മീറ്റില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it