- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാന്‍സറിനെ ഇനി ഭയപ്പെടേണ്ട;മരുന്ന് പരീക്ഷണം വിജയകരം
കാന്‍സര്‍ എന്ന് കേള്‍ക്കുന്നതേ നമുക്ക് പേടിയാണ്.മരുന്ന് കണ്ടു പിടിക്കാത്ത, മരണ സാധ്യത കൂടുതലുള്ള ഒരസുഖമായിരുന്നു ഇത്രയും നാള്‍ കാന്‍സര്‍.എന്നാല്‍ ഈ ഭയത്തിന് ഒരല്‍പം ആശ്വാസം നല്‍കുന്ന ശുഭ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കാന്‍സര്‍ രോഗ ചികില്‍സാ രംഗത്ത് പ്രതീക്ഷയേകിയിരിക്കുകയാണ് ന്യൂയോര്‍ക്കിലെ മരുന്ന് പരീക്ഷണ ശാലയില്‍ നിര്‍മ്മിച്ച ഒരു പുതിയ മരുന്ന്.മലാശയ അര്‍ബുദ ബാധിതരായ 18 പേരില്‍ പരീക്ഷിച്ച 'ഡൊസ്റ്റര്‍ലിമാബ്' എന്ന ഈ പുതിയ മരുന്ന് വിജയം കണ്ടിരിക്കുകയാണ്.പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സൗഖ്യം ലഭിച്ചിരിക്കുന്നു എന്ന സന്തോഷ വാര്‍ത്തയാണ് പുറത്ത് വരുന്നത്.ന്യൂയോര്‍ക്കിലെ മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് കാന്‍സര്‍ സെന്ററിലായിരുന്നു പരീക്ഷണം.
ശരീരത്തിലെ ആന്റിബോഡികള്‍ക്കു പകരമാകുന്ന തന്മാത്രകളാണ് ഈ മരുന്നിലുള്ളതെന്നു പരീക്ഷണത്തിനു നേതൃത്വം നല്‍കിയ ഡോ.ലൂയി എ ഡയസ് ജൂനിയര്‍ പറഞ്ഞു.കാന്‍സര്‍ ചികില്‍സയില്‍ വിപ്ലവകരമായ മാറ്റത്തിനു വഴിതെളിക്കുന്ന കണ്ടെത്തലാണിതെന്നു പ്രമുഖ ഡോക്ടര്‍മാര്‍ വിലയിരുത്തി.
നേരത്തേ കീമോതെറപ്പിയും റേഡിയേഷനും ഉള്‍പ്പെടെയുള്ള ചികില്‍സ ചെയ്തിട്ട് ഫലം ലഭിക്കാത്ത ഒരേ തരത്തിലുള്ള 18 കാന്‍സര്‍ രോഗികള്‍ക്കു മൂന്നാഴ്ചയില്‍ ഒരിക്കല്‍ വീതം 6 മാസത്തേക്ക് ഡൊസ്റ്റര്‍ലിമാബ് നല്‍കി. കാന്‍സര്‍ തുടക്കത്തിലേ കണ്ടെത്തിയതും മറ്റ് അവയവങ്ങളിലേക്കു പടര്‍ന്നിട്ടില്ലാത്തതുമായ രോഗികളിലായിരുന്നു പരീക്ഷണം. 6 മാസം കഴിച്ചപ്പോള്‍ കാന്‍സര്‍ പൂര്‍ണമായും ഇല്ലാതായി.കാന്‍സര്‍ നിര്‍ണയത്തിനുള്ള ടോമോഗ്രഫി, പെറ്റ് സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ എല്ലാ പരിശോധനയിലും രോഗം പൂര്‍ണമായും മാറിയതായി കണ്ടെത്തി. പാര്‍ശ്വ ഫലങ്ങളൊന്നുമില്ല താനും.
പ്രമുഖ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഈ കണ്ടുപിടിത്തം ഉറപ്പായും വലിയ മുന്നേറ്റമാണ്. എന്നാല്‍, കോശങ്ങളെ സമഗ്രവും സൂക്ഷ്മവുമായ മൈക്രോസ്‌കോപിക് പഠനത്തിനു (ഹിസ്‌റ്റോളജി) വിധേയമാക്കിയതിനു ശേഷമല്ല രോഗമുക്തി തീരുമാനിച്ചത് എന്നതു പോരായ്മയാണ്.
അര്‍ബുദ ചികില്‍സാ രംഗത്തിന് വലിയ പ്രതീക്ഷ നല്‍കുന്ന ഈ പരീക്ഷണ വിജയത്തെ ഏറെ ആശ്വസത്തേടെയാണ് ആരോഗ്യരംഗം വീക്ഷിക്കുന്നത്. എന്നിരുന്നാലും, കൂടുതല്‍ രോഗികള്‍ക്ക് ഇത് പ്രവര്‍ത്തിക്കുമോയെന്നും കാന്‍സര്‍ പൂര്‍ണമായും ഭേദമാക്കാന്‍ ഇതിലൂടെ സാധിക്കുമോ എന്നറിയാന്‍ വലിയ തോതിലുള്ള പരീക്ഷണം ആവശ്യമാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍.
RELATED STORIES
ഗുജറാത്തിലെ ഹസ്റത്ത് പഞ്ച് പീര്‍ ദര്‍ഗ പൊളിച്ചു; കൃഷ്ണഭൂമിയില്‍...
15 Jan 2025 5:05 AM GMTബോബി ചെമ്മണ്ണൂര്‍ ജയില്‍ മോചിതനായി
15 Jan 2025 4:45 AM GMTസര്‍ക്കാര്‍ ഓഫീസില്‍ അമ്മക്ക് പകരം ജോലിയെടുത്ത മകന് അറസ്റ്റില്‍
15 Jan 2025 4:36 AM GMT''ബ്ലഡി ബ്ലിങ്കന്‍, വംശഹത്യയുടെ സെക്രട്ടറിയാണ് നിങ്ങള്‍''; ആന്റണി...
15 Jan 2025 3:52 AM GMTഎസ്കലേറ്ററില്‍ നിന്ന് വീണ് മൂന്നുവയസുകാരന് മരിച്ചു
15 Jan 2025 3:34 AM GMTപെരിയ ഇരട്ടക്കൊല: കേസ് നടത്തിപ്പിന് പ്രത്യേക പിരിവുമായി സിപിഎം
15 Jan 2025 3:26 AM GMT