- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലബാറിലെ ആദ്യ 'നോ കോണ്ട്രാസ്റ്റ് ആന്ജിയോപ്ലാസ്റ്റി'യുമായി കോട്ടക്കല് ആസ്റ്റര് മിംസ്

മലപ്പുറം: മലബാറിലെ ആദ്യത്തെ 'നോ കോണ്ട്രാസ്റ്റ് ആന്ജിയോപ്ലാസ്റ്റി' ചികിത്സ നിര്വ്വഹിച്ച് കോട്ടക്കല് ആസ്റ്റര് മിംസ്. കിഡ്നി സംബന്ധമായ രോഗത്തിന് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയാണ് കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്ന്ന് ഇവിടെ ചികിത്സക്കെത്തിയത്. പരിശോധനിയില് ഹൃദയത്തിലെ രണ്ടു പ്രധാന രക്തക്കുഴലുകളില് 90 ശതമാനം ബ്ലോക്കുണ്ടെന്നു കണ്ടെത്തി. ഹൃദയത്തെ ബാധിക്കുന്ന ബ്ലോക്കുകള്ക്ക് സാധാരണ രീതിയില് നല്കുന്ന ആന്ജിയോപ്ലാസ്റ്റി ചികിത്സ വഴി ബ്ലോക്ക് നീക്കം ചെയ്ത് ഹൃദയത്തെ രക്ഷിക്കല് കിഡ്നി സംബന്ധമായ രോഗികള്ക്ക് പ്രയാസമേറിയതാണ്. ആന്ജിയോ പ്ലാസ്റ്റിക്ക് സാധാരണ ഉപയോഗിക്കാറുള്ള ഡൈ മൂലം അവരുടെ കിഡ്നി കൂടുതല് തകരാറിലാവാന് സാധ്യതയുണ്ട്. ചിലപ്പോള് ഡയാലിസിസ് വേണ്ടി വന്നേക്കാം. എന്നാല് കിഡ്നിക്കു ദോഷം വരുത്താതെ ഹാര്ട്ട് അറ്റാക്കില് നിന്ന് രക്ഷപ്പെടുത്തുന്ന ഏറ്റവും നൂതന ചികിത്സാരീതിയായ സീറോ ഡൈ ആന്ജിയോപ്ലാസ്റ്റി വഴി ബ്ലോക്കുകള് നീക്കി രോഗിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് പുതുചരിത്രം തീര്ത്തിരിക്കുകയാണ് കോട്ടക്കല് ആസ്റ്റര് മിംസ്.
കിഡ്നി രോഗമുള്ളവര്ക്കും കിഡ്നി രോഗം വരാന് സാധ്യതയുള്ള(വര്ഷങ്ങളോളം പ്രമേഹമുള്ളവര്, പ്രായമായവര്...)വര്ക്കും അവരുടെ ഹൃദയം സംരക്ഷിക്കാനുള്ള നൂതന സംവിധാനമാണിത്. ബ്ലോക്കിന്റെ കൃത്യമായ അവസ്ഥ മനസ്സിലാക്കാന് ഡൈ ഉപയോഗിച്ചുള്ള ഇഞ്ചക്ഷന് നല്കാതെ, രക്തക്കുഴലിലേക്ക് സ്കാന് ചെയ്യാന് സാധിക്കുന്ന ഒരു ട്യൂബ്(ഐവസ്) കടത്തി ഉള്ഭാഗം സ്കാന് ചെയ്താണ് ബ്ലോക്കുകളുടെ അവസ്ഥ മനസ്സിലാക്കുന്നത്. ഐവസ് ഉപയോഗിച്ചുള്ള ആന്ജിയോപ്ലാസ്റ്റി സാധാരണ ആന്ജിയോപ്ലാസ്റ്റിയെക്കാള് കൃത്യതയേറിയതാണ്. കിഡ്നി രോഗികള്ക്കു മരണം സംഭവിക്കുന്നത് ഭൂരിപക്ഷവും ഹാര്ട്ട് അറ്റാക്ക് മൂലമാണ്. എന്നാല് ഡൈ മൂലം ഡയാലിസിസില് എത്തുമോ എന്ന പേടി കാരണവും പലരും ഹാര്ട്ട് ബ്ലോക്കുകള് സമയത്ത് ചികില്സിക്കാന് മടിക്കുന്നു. പിന്നീട് അറ്റാക്ക് വന്നു ഹാര്ട്ട് വീക്കായി രോഗി ഗുരുതരാവസ്ഥയിലാവുകയോ മരണപ്പെടുകയോ ചെയ്യുന്നു. ഇത്തരം രോഗാവസ്ഥയുള്ളവര്ക്ക് വലിയൊരു ആശ്വാസമാണ് നോ കോണ്ട്രാസ്റ്റ് ആന്ജിയോപ്ലാസ്റ്റി'.'സേവ് ദി ഹാര്ട്ട് ബൈ പ്രൊട്ടക്ടിങ് ദ കിഡ്നി' എന്നതാണ് ഈ പുതു ചികിത്സാ രീതിയിലൂടെ നല്കുന്ന സന്ദേശം. ഹൃദ്രോഗ ചികില്സാ വിഭാഗം മേധാവി ഡോ. തഹസിന് നെടുവഞ്ചേരി, കണ്സല്ട്ടന്റ് കാര്ഡിയോളജിസ്റ്റ് ഡോ. സുഹൈല് എന്നിവരാണ് ചികിത്സക്ക് നേതൃത്വം നല്കിയത്.
RELATED STORIES
ദുബായിൽ കൊല്ലപ്പെട്ട ആനി മോൾ ഗിൾഡ യുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...
15 May 2025 9:19 AM GMTതിരഞ്ഞെടുപ്പില് പോസ്റ്റല് ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന ...
15 May 2025 9:15 AM GMTസിന്ധു നദീജല കരാറില് ചര്ച്ച വേണം; നിലപാട് വ്യക്തമാക്കി പാകിസ്താന്
15 May 2025 8:49 AM GMTജൂനിയര് അഭിഭാഷകയ്ക്ക് മര്ദനമേറ്റ സംഭവം; ബെയ്ലിന് ദാസ് കോടതിയില്...
15 May 2025 8:37 AM GMTധീരജിനെ കുത്തിയ കത്തി അറബിക്കടലില് എറിഞ്ഞിട്ടില്ല'; കണ്ണൂരില്...
15 May 2025 8:31 AM GMTമാനന്തവാടിയില് വനത്തിനുള്ളില് കാണാതായ വയോധികയെ കണ്ടെത്തി
15 May 2025 8:21 AM GMT