- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മേയ് 31,ലോക പുകയില വിരുദ്ധ ദിനം;പുകച്ച് കളയേണ്ടതല്ല ജീവിതം

ഇന്ന് മേയ് 31 ലോക പുകയില വിരുദ്ധ ദിനം.'പുകവലി ആരോഗ്യത്തിന് ഹാനികരം' എന്ന് കേള്‍ക്കാത്തവര്‍ ആരുമുണ്ടാകില്ല.സിഗരറ്റ് പായ്ക്കറ്റിനു പുറത്തും,സിനിമ, ടിവി ഷോയിലുമൊക്കെ ആ മുന്നറിയിപ്പ് നമ്മള് കാണാറുണ്ട്.എന്നാല്‍ ആ മുന്നറിയിപ്പ് വെറും പരസ്യം മാത്രമായി കണ്ട് പലരും തള്ളിക്കളയുകയാണ് ചെയ്യാറുള്ളത്.
ലോക ജനസംഖ്യയുടെ അഞ്ചിലൊന്ന് മുതിര്‍ന്നവരും പുകവലിക്കുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. സിഗരറ്റ് വലിക്കുന്നത് ശ്വാസകോശ അര്‍ബുദം, ആസ്ത്മ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കും.പുകയിലയുടെ ഉപയോഗം വിഷാദം, സ്കീസോഫ്രീനിയ തുടങ്ങിയ മാനസികാരോഗ്യ വൈകല്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുമെന്നും കണ്ടെത്തലുകളുണ്ട്.
പുകവലി മൂലമുണ്ടാകുന്ന ചില രോഗങ്ങള്‍ ഇവയാണ്:
ശ്വാസകോശ അര്‍ബുദം
മറ്റേതൊരു തരത്തിലുള്ള കാന്‍സര്‍ ബാധിച്ച് മരിക്കുന്നതിനേക്കാളും കൂടുതല്‍ ആളുകള്‍ ശ്വാസകോശ അര്‍ബുദം മൂലം മരിക്കുന്നു. സിഗരറ്റ് വലിക്കുന്നത് ശ്വാസകോശ അര്‍ബുദത്തിന് പ്രധാന കാരണമാണ്. 87% ശ്വാസകോശ അര്‍ബുദ മരണങ്ങള്‍ക്കും കാരണമാകുന്നത് പുകവലിയാണ്. ഈ രോഗനിര്‍ണയം നടത്തി അഞ്ച് വര്‍ഷത്തിന് ശേഷം നിങ്ങള്‍ ജീവിച്ചിരിക്കാനുള്ള സാധ്യത 5 ല്‍ 1 ല്‍ കുറവാണ്.
സിഒപിഡി
ശ്വാസോച്ഛ്വാസം ബുദ്ധിമുട്ടിലാക്കുന്ന ശ്വാസകോശ സംബന്ധമായ അസുഖമാണ് സിഒപിഡി. ഇത് ഗുരുതരമായ ശ്വാസകോശ വൈകല്യത്തിനും അകാലമരണത്തിനും കാരണമാകുന്നു. ഈ അസുഖം ബാധിച്ചാല്‍ നിങ്ങള്‍ക്ക് ചെറിയ പടികള്‍ കയറുന്നതുപോലും ബുദ്ധിമുട്ടാവുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ ക്ഷീണം അനുഭവപ്പെടുകയും ചെയ്യും. രോഗികള്‍ക്ക് അവരുടെ വീടുകളില്‍ തന്നെ വിശ്രമിക്കേണ്ടതായി വരും. സിഒപിഡിയുടെ 80 ശതമാനവും സംഭവിക്കുന്നത് സിഗരറ്റ് വലിക്കുന്നതിലൂടെയാണ്.
ഹൃദ്രോഗം
പുകവലി നിങ്ങളുടെ ഹൃദയം ഉള്‍പ്പെടെ ശരീരത്തിലെ എല്ലാ അവയവങ്ങളെയും ദോഷകരമായി ബാധിക്കുന്നു.നിങ്ങളുടെ ഹൃദയത്തിലേക്ക് രക്തവും ഓക്സിജനും ഒഴുകുന്നത് കുറയുന്നു. ഇന്ത്യയില്‍ മരണകാരണങ്ങളില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് ഹൃദ്രോഗം.
സ്ട്രോക്ക്
പുകവലി ധമനികളെ ബാധിക്കുന്നതിനാല്‍, ഇത് സ്ട്രോക്കിന് കാരണമാകുന്നു.തലച്ചോറിലേക്കുള്ള രക്ത വിതരണം താല്‍ക്കാലികമായി തടസപ്പെടുമ്പോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത്. മസ്തിഷ്ക കോശങ്ങള്‍ക്ക് ഓക്സിജന്‍ നഷ്ടപ്പെടുകയും മരണം സംഭവിക്കുകയും ചെയ്യുന്നു. അമേരിക്കയില്‍ ജനങ്ങളുടെ മരണത്തിന്റെ അഞ്ചാമത്തെ പ്രധാന കാരണമാണ് സ്ട്രോക്ക്.
ആസ്ത്മ
ശ്വാസകോശത്തിനകത്തേക്കും പുറത്തേക്കും വായു സഞ്ചാരം ബുദ്ധിമുട്ടാക്കുന്ന ഒരു വിട്ടുമാറാത്ത ശ്വാസകോശ രോഗമാണ് ആസ്ത്മ.പുകവലി ശീലം വായു സഞ്ചാരത്തിന് തടസമാവുകയും പെട്ടെന്നുള്ളതും കഠിനവുമായ ആസ്ത്മയ്ക്ക് കാരണമാകുകയും ചെയ്യും. ആസ്ത്മ നിങ്ങള്‍ക്ക് ചെറുപ്പത്തിലേ തന്നെ വരാമെങ്കുലും പുകവലി ശീലം അതിനെ കൂടുതല്‍ വഷളാക്കും.
പ്രത്യുത്പാദന പ്രശ്നങ്ങള്‍
സ്ത്രീകളിലെ പുകവലി ശീലം അവരുടെ ഗര്‍ഭധാരണത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. പുകവലി സ്ത്രീകളിലെ ഫെര്‍ട്ടിലിറ്റിയെ ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ ഗര്‍ഭം ധരിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാവുന്നു. പുരുഷന്മാരില് പുകവലി ബീജങ്ങളുടെ എണ്ണത്തില്‍ കുറവ് വരുത്തുന്നു. അങ്ങനെ പുരുഷന്മാര്ക്കും പുകവലി ശീലത്തിലൂടെ പ്രത്യുല്പാദന പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു.
അകാല ജനനം
പുകവലിയുടെ ഫലങ്ങള്‍ അമ്മയുടെ ആരോഗ്യത്തെ മാത്രമല്ല, അവരുടെ കുഞ്ഞിനെയും ബാധിക്കുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ പുകവലിക്കുന്നത് ശിശുക്കളുടെ അകാല ജനനത്തിനും അല്ലെങ്കില്‍ കുറഞ്ഞ ഭാരത്തോടെ കുഞ്ഞ് ജനിക്കുന്നതിനും കാരണമാകും.
പ്രമേഹം
സ്ഥിരമായി പുകവലിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. പുകവലിക്കാത്തവരേക്കാള്‍ 30 മുതല്‍ 40% വരെ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത പുകവലിക്കാരില്‍ കൂടുതലാണ്. കൂടാതെ, പുകവലി ഹ്രൃദ്രോഗം, വൃക്ക രോഗം, കാലുകളിലേക്കുള്ള രക്തപ്രവാഹം തടസപ്പെടല്‍, അന്ധത, നാഡി ക്ഷതം എന്നിവ പോലുള്ള സങ്കീര്‍ണതകള്‍ക്കുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
കാന്‍സറുകള്‍
അടിസ്ഥാനപരമായി, എല്ലാ കാന്‍സറുകളും കാരണമാകുന്ന ഒന്നാണ് പുകവലി. കരള്‍, വന്‍കുടല്‍ എന്നിവയടക്കമുള്ള കാന്‍സറിന് പുകവലി കാരണമാകും. നിങ്ങള്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയതിനുശേഷമോ അല്ലെങ്കില്‍ നിങ്ങള്‍ ഉയര്‍ന്ന അപകടസാധ്യതയിലാണെന്ന് അറിയുകയോ ചെയ്താല്‍ പുകവലി പാടേ ഉപേക്ഷിക്കുക. അല്ലെങ്കില്‍, പുകവലിക്കുന്നതിലൂടെ ഈ അവസ്ഥ വഷളാകുകയും കാന്‍സര്‍ മൂലമുള്ള മരണ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നമ്മള് സ്വയം ഉറച്ച തീരുമാനമെടുത്താല്‍ ഉപേക്ഷിക്കാന്‍ കഴിയുന്നതേയുള്ളൂ പുകയിലയോടുള്ള ആസക്തി.ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പുകവലി നിയന്ത്രിക്കാന്‍ സാധിക്കും.പെട്ടെന്ന് പുകവലി നിര്‍ത്താന്‍ ഒരുപക്ഷേ സാധിച്ചെന്ന് വരില്ല.അതിനാല്‍ സിഗരറ്റിന്റെ എണ്ണം കുറച്ച് കൊണ്ടു വരാന്‍ ശ്രമിക്കുക.അതിന് സാധ്യമാകാത്തവര്‍ ഡോക്ടറോട് സംസാരിച്ച് നിക്കോട്ടിന് തെറാപ്പി, മരുന്നുകള്‍ എന്നീ മാര്‍ഗങ്ങള്‍ കൈ ക്കൊള്ളുക.ആരോഗ്യപരമായ ജവിതശൈലി ശീലമാക്കുക.
പുകവലി നമുക്ക് മാത്രമല്ല,നമ്മുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുമെന്ന കാര്യം ഓര്‍ക്കുക.
RELATED STORIES
ഉംറ യാത്രയ്ക്കിടെ വാഹനാപകടത്തിൽ മൂന്നു മരണം
30 March 2025 2:27 PM GMT*കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ*
30 March 2025 2:09 PM GMTമഹാരാഷ്ട്രയിലെ മുസ്ലിം പള്ളിയിൽ സ്ഫോടനം; രണ്ടു ഹിന്ദുത്വവാദികൾ...
30 March 2025 1:25 PM GMTകലാകാരന്മാരെ ആക്രമിക്കാൻ വർഗീയവാദികൾക്കു സാധിക്കുന്ന അവസ്ഥ...
30 March 2025 12:07 PM GMTമഹാരാഷ്ട്രയിലെ ബീഡിൽ പള്ളിയിൽ സ്ഫോടനം; രണ്ടു പേർ അറസ്റ്റിൽ; സ്ഫോടനം...
30 March 2025 11:20 AM GMTഒഡീഷയിൽ ട്രെയിൻ പാളം തെറ്റി
30 March 2025 10:49 AM GMT