- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒമാനി സ്ത്രീയുടെ ഇടുപ്പെല്ല് വേദനയ്ക്ക് നൂതന പ്രക്രിയയിലൂടെ പരിഹാരം നല്കി ഡോക്ടര്‍മാര്‍
ഡോ. ജേക്കബ് ഈപ്പന് മാത്യുവിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പെര്‍ക്യുട്ടേനിയസ് ഇലിയോസാക്രല്‍ സ്ക്രു ഫിക്സേഷനൊപ്പം സാക്രോയിലിയാക് ജോയിന്റ് ഫ്യൂഷന്‍ എന്ന നൂതന പ്രക്രിയയിലൂടെയാണ് ചികില്‍സ നടത്തിയത്
കൊച്ചി: ഇടുപ്പിന്റെ വലത് ഭാഗത്ത് കടുത്ത വേദനയുമായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ച 43 കാരിയായ ഒമാനി സ്ത്രീക്ക് അപൂര്‍വ പ്രക്രിയയിലൂടെ ആശ്വാസമേകി ഡോക്ടര്‍മാര്‍. കഴിഞ്ഞ 8 വര്‍ഷമായി ഇവര്‍ക്ക് ഇടുപ്പിന് വേദന അനുഭവപ്പെട്ടിരുന്നു. പരിശോധനയില്‍ ക്രോണിക് സാക്രോയിലൈറ്റിസ് രോഗമാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ആസ്റ്റര്‍ മെഡ്സിറ്റി സ്പൈന്‍ ക്ലിനിക്കിലെ ഡോ. ജേക്കബ് ഈപ്പന് മാത്യുവിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പെര്‍ക്യുട്ടേനിയസ് ഇലിയോസാക്രല്‍ സ്ക്രു ഫിക്സേഷനൊപ്പം സാക്രോയിലിയാക് ജോയിന്റ് ഫ്യൂഷന്‍ എന്ന നൂതന പ്രക്രിയകള്‍ നടത്തിയത്.കഴിഞ്ഞ വര്‍ഷം പ്രസവത്തിന് ശേഷം വേദന മൂര്‍ച്ഛിച്ച രോഗി ഒമാന്‍, തായ്ലന്ഡ് എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യയിലും വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയെങ്കിലും വേദനയ്ക്ക് ശമനമുണ്ടായിരുന്നില്ല.
ഇന്‍ട്രാഓപ്പറേറ്റീവ് ത്രീഡി സി ആം (ഇന്‍ട്രാ ഓപ്പറേറ്റീവ് സിടി സ്കാന്‍), സ്റ്റെല്‍ത് സ്റ്റേഷന് നാവിഗേഷന്‍ സംവിധാനം എന്നിവയുടെ സഹായത്താല്‍ വളരെ കൃത്യതയോടെ ചികില്‍സ നടത്താന്‍ കഴിഞ്ഞതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ലൊക്കേഷന്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ജിപിഎസിന് സമാനമായ സ്റ്റെല്‍ത് നാവിഗേഷന്‍ സംവിധാനം പ്രധാന ഞരമ്പുകള്‍ക്കിടയിലും മറ്റും കൃത്യമായി സ്ക്രൂ എത്തിക്കുന്നതിന് ഫലപ്രദമാണ്. ഇതിന് പുറമേ കീ ഹോള്‍ പോര്‍ട്ടുകള്‍ ഉപയോഗിച്ച് എസ്ഐ ജോയിന്റ് ഫ്യൂഷന്‍ കൂടി ചെയ്യാന്‍ സാധിച്ചു. ഘടനാപരമായി വളരെ സങ്കീര്‍ണമാണ് എസ്ഐ ജോയിന്റ്. ചുറ്റുമുള്ള മസിലുകള്‍, ലിഗമെന്റ്, മറ്റു ഘടനകള്‍ എന്നിവയ്ക്ക് യാതൊരു പരിക്കുമേല്‍പിക്കാതെ തന്നെ പ്രക്രിയ ചെയ്യാന്‍ കഴിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ബോണ്‍ ഗ്രാഫ്ട് മിശ്രിതം, ഹൈഡ്രോക്സിയപ്പറ്റൈറ്റ്, റീ കോമ്പിനന്റ് ബോണ്‍ മോര്‍ഫോജനറ്റിക് പ്രോട്ടീന്‍ എന്നിവ ഉപയോഗിച്ചാണ് സാക്രോലിയാക് ജോയിന്റ് ഫ്യൂഷന്‍ ചെയ്തത്. ശസ്ത്രക്രിയയ്ക്ക് ശേഷം വേദനയ്ക്ക് ശമനമുണ്ടാവുകയും മൂന്നാം നാള് രോഗിക്ക് നടക്കാനും കഴിഞ്ഞുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.സാക്രോയിലൈറ്റിസിന് പരമ്പരാഗത ചികില്‍സാരീതികള്‍ പരാജയപ്പെടുമ്പോള്‍ ഫലപ്രദമായ പ്രക്രിയയാണ് സാക്രോയിലിയാക് ജോയിന്റ് ഫ്യൂഷന്‍ എന്ന് ഡോ. ജേക്കബ് ഈപ്പന് മാത്യു പറഞ്ഞു. മിക്ക കേസുകളിലും സാക്രോയിലൈറ്റിസ് കണ്ടെത്തുന്നതില്‍ പിഴവ് സംഭവിക്കുന്നതാണ് ചികില്‍സ ഫലപ്രദമാകാതെ പോകുന്നത്. ഇതിന് സാധാരണ ശസ്ത്രക്രിയ നടത്തുന്നത് ഏറെ സങ്കീര്‍ണതകള്‍ക്ക് കാരണമാകുകയും രോഗി സുഖം പ്രാപിക്കാന്‍ ഏറെ സമയം എടുക്കുകയും ചെയ്യുമെന്നും ഡോ. ജേക്കബ് ഈപ്പന് മാത്യു പറഞ്ഞു.
RELATED STORIES
അസമിലെ ധുബ്രി കുടിയൊഴിപ്പിക്കല്‍: കോര്‍പ്പറേറ്റുകളുടെ ലാഭത്തിനായി...
14 July 2025 3:11 PM GMTബിജെപി നേതാവ് ശ്രീധരന് പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് മാറ്റി
14 July 2025 9:32 AM GMTനൗഹട്ടില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയെ...
14 July 2025 9:08 AM GMTകൊല്‍ക്കത്ത കൂട്ടബലാല്‍സംഗം; ഐഐഎം വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട...
14 July 2025 8:46 AM GMTനിമിഷപ്രിയയുടെ മോചനം; വധശിക്ഷ റദ്ദാക്കാൻ കൂടുതലൊന്നും ചെയ്യാൻ...
14 July 2025 7:43 AM GMT'പൂര്‍ണ ഉത്തരവാദിത്വം ഞാനേറ്റെടുക്കുന്നു';പഹല്‍ഗാമില്‍...
14 July 2025 7:20 AM GMT