- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമൂഹ്യസുരക്ഷാ മിഷന്‍ വിവിധ ചികിത്സാസഹായ പദ്ധതികള്‍ക്ക് 31.68 കോടി അനുവദിച്ചു
സമാശ്വാസം, ശ്രുതിതരംഗം, താലോലം, മിഠായി,ക്യാന്‍സര്‍ സുരക്ഷാ, വയോമിത്ര എന്നീ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്.

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ മിഷന്‍ വഴി നടപ്പാക്കുന്ന വിവിധ ചികിത്സാസഹായ പദ്ധതികള്‍ക്ക് 31.68 കോടി അനുവദിച്ച് ഉത്തരവിറക്കിയതായി സാമൂഹിക നീതി, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.
വിവിധ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കി വന്നിരുന്ന സമാശ്വാസം, ശ്രുതിതരംഗം, താലോലം,മിഠായി,ക്യാന്‍സര്‍ സുരക്ഷാ, വയോമിത്ര എന്നീ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച ചികിത്സാ പദ്ധതികളുടെ തുടര്‍ച്ചയായാണ് തുക അനുവദിച്ചത്.
വൃക്ക തകരാര്‍ കാരണം സ്ഥിരമായി ഡയാലിസിസ് വേണ്ടിവരുന്ന ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍, വൃക്ക, കരള്‍ മാറ്റിവയ്ക്കലിനു വിധേയരാകുന്ന ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുള്ളവര്‍, ഹീമോഫീലിയ ബാധിതര്‍, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള അരിവാള്‍ രോഗബാധിതര്‍ എന്നിവര്‍ക്കുള്ള സമാശ്വാസം പദ്ധതിക്ക് അഞ്ചു കോടി അനുവദിച്ചു.
അഞ്ച് വയസ്സ് വരെയുള്ള മൂകരും ബധിതരുമായ കുട്ടികള്‍ക്ക് സംസാര, കേള്‍വിശക്തി ലഭ്യമാക്കാനുള്ള ശ്രുതിതരംഗം പദ്ധതിക്ക് എട്ട് കോടിയാണ് അനുവദിച്ചത്.
18 വയസ്സ് വരെയുള്ള മാരക രോഗബാധിതരായ കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന താലോലം പദ്ധതിക്കായി രണ്ടു കോടിയും, ടൈപ് വണ്‍ പ്രമേഹബാധിതരായ കുട്ടികള്‍ക്കുള്ള മിഠായി പദ്ധതിക്ക് 3.80 കോടിയും, 18 വയസ്സ് വരെയുള്ള ബിപിഎല്‍ കുടുംബാംഗമായ കുട്ടികള്‍ക്ക് സൗജന്യ ക്യാന്‍സര്‍ ചികിത്സ നല്‍കുന്ന ക്യാന്‍സര്‍ സുരക്ഷാ പദ്ധതിക്കായി മൂന്നു കോടിയും, വയോജനങ്ങളുടെ ആരോഗ്യ, മാനസിക പരിരക്ഷ ഉറപ്പാക്കാനുള്ള 'വയോമിത്ര'ത്തിന് 9.88 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
വയോമിത്രം പദ്ധതി വഴി 65 വയസ്സിനു മുകളിലുള്ളവരുടെ ആരോഗ്യ പരിപാലനത്തിന് നഗര പ്രദേശങ്ങളില്‍ മൊബൈല്‍ ക്ലിനിക്, പാലിയേറ്റീവ് കെയര്‍, ആംബുലന്‍സ്, ഹെല്‍പ്പ് ഡെസ്‌ക് സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
RELATED STORIES
ഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMTട്രംപിന്റെ നിലപാടിലെ കാലതാമസം ഇസ്രായേലിന്റെ പരിമിതികളെ...
20 Jun 2025 4:11 PM GMTഹൈഫയിലെ പോലിസ് മന്ത്രാലയം ഓഫിസ് തകര്‍ത്ത് ഇറാന് (വീഡിയോ)
20 Jun 2025 1:37 PM GMTയുകെയുടെ സൈനിക വിമാനങ്ങള്‍ക്ക് കേടുപാട് വരുത്തി ഫലസ്തീന് അനുകൂലികള്‍...
20 Jun 2025 6:53 AM GMTതെക്കന്‍ ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; മൈക്രോസോഫ്റ്റ് ഓഫിസും...
20 Jun 2025 5:12 AM GMT