Health

ലാരിങ്കോളജി വിദഗ്ധരുടെ രാജ്യാന്തര സമ്മേളനം കൊച്ചിയില്‍ നടന്നു

വിപിഎസ് ലേക്‌ഷോര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെഡ് ആന്‍ഡ് നെക്ക് സയന്‍സസ്, കോക്കേഴ്‌സ് ക്ലബ് കൊച്ചി, അസോസിയേഷന്‍ ഓഫ് ഓട്ടോലാരിങ്കോളജിസ്‌റ്‌സ് കൊച്ചി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശനി, ഞായര്‍ ദിവസങ്ങളിലായി സമ്മേളനം നടന്നത്

ലാരിങ്കോളജി വിദഗ്ധരുടെ രാജ്യാന്തര സമ്മേളനം കൊച്ചിയില്‍ നടന്നു
X

കൊച്ചി: ശബ്ദനാളം സംബന്ധിച്ച അസുഖങ്ങള്‍ ചികില്‍സിക്കുന്ന ലാരിങ്കോളജി വിദഗ്ധരുടെ ത്രിദിന രാജ്യാന്തര സമ്മേളനമായ 'ലാരിങ്‌സ് 2022'ന് കൊച്ചിയില്‍ നടന്നു.വിപിഎസ് ലേക്‌ഷോര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെഡ് ആന്‍ഡ് നെക്ക് സയന്‍സസ്, കോക്കേഴ്‌സ് ക്ലബ് കൊച്ചി, അസോസിയേഷന്‍ ഓഫ് ഓട്ടോലാരിങ്കോളജിസ്‌റ്‌സ് കൊച്ചി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ശനി, ഞായര്‍ ദിവസങ്ങളിലായി സമ്മേളനം നടന്നത്. ലാരിങ്കോളജിയിലെ നൂതന കണ്ടെത്തലുകള്‍ സമ്മേളനം ചര്‍ച്ച ചെയ്തു. ഡോ. കാര്‍സ്റ്റന്‍ പാം (ഹെഡ് ആന്‍ഡ് നെക്ക് ക്യാന്‍സര്‍ സര്‍ജന്‍, ക്രിസ് ഒബ്രയന്‍ ലൈഫ്ഹൗസ്, ഓസ്‌ട്രേലിയ) സമ്മേളനം ഉദ്ഘാടനം ചെയ്തു.

വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി സിഇഒ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിച്ചു. ഡോ.പ്രതമേഷ് പൈ, ഡോ ജയകുമാര്‍ മേനോന്‍, ഡോ ചിത്രതാര കെ , ഡോ എച്ച് രമേഷ്, ഡോ മോഹന്‍ മാത്യു, ഡോ ഷോണ്‍ റ്റി ജോസഫ്, ഡോ അഞ്ജന ശശീന്ദ്രന്‍ (ഓര്‍ഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി) സംസാരിച്ചു.കാന്‍സര്‍ അതിജീവിച്ചവരുടെ പുനരുജ്ജീവനത്തിന്റെ ഭാഗമായി ശിവന്‍ ജി കരുനാഗപ്പള്ളിയുടെ ചിത്രങ്ങള്‍ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഡോ ചിത്രതാര അദ്ദേഹത്തെ പൊന്നാടയണിയിച്ചു ആദരിച്ചു.

വിപിഎസ് ലേക്‌ഷോറില്‍ ആരംഭിച്ച വോയിസ് സെന്ററിന്റെ ഉദ്ഘാടനം ഡോ ജയകുമാര്‍ മേനോന്‍ നിര്‍വഹിച്ചു. ശബ്ദനാളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് വിപിഎസ് ലേക്‌ഷോറില്‍ വോയിസ് സെന്റര്‍ തുടങ്ങിയതെന്ന് വിപിഎസ് ലേക്‌ഷോര്‍ ഹെഡ് ആന്‍ഡ് നെക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായ ഡോ ഷോണ്‍ റ്റി ജോസഫ് പറഞ്ഞു. 'ശബ്ദനാളത്തിലെ പ്രശ്‌നങ്ങള്‍ കാന്‍സറിന് മുന്നോടിയായും ഉണ്ടാകാം. അത് നേരത്തെ കണ്ടെത്തുന്നത് പ്രധാനമാണ്, ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും ഒറ്റ സിറ്റിങ്ങില്‍ ലേസര്‍ സര്‍ജറിയിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമുള്ള ഡോക്ടര്‍മാര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it