Home

വീടിനുള്ളിലെ ദുര്‍ഗന്ധമകറ്റാന്‍ എയര്‍ പ്യൂരിഫയര്‍ പ്ലാന്റുകള്‍

വീടിനുള്ളിലെ ദുര്‍ഗന്ധമകറ്റാന്‍ എയര്‍ പ്യൂരിഫയര്‍ പ്ലാന്റുകള്‍
X

മനോഹരമായി അലങ്കരിച്ച കിടപ്പു മുറികള്‍ ഉണ്ടായിരുന്നിട്ടും,മനസിന് ഇഷ്ടപ്പെട്ട കര്‍ട്ടനുകളും,മെത്തയും,ഫര്‍ണ്ണിച്ചറുകളും ഉണ്ടായിരുന്നിട്ടും ഉറക്കം ശരിക്ക് ലഭിക്കാത്ത അവസ്ഥ,അല്ലെങ്കില്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം തോന്നുന്ന അവസ്ഥ ഉണ്ടാകാറില്ലേ.ഇത് എന്ത് കൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ.മുറിയില്‍ ആവശ്യത്തിനുള്ള ശുദ്ധ വായു ലഭിക്കാത്തതിനാലാണ് ക്ഷീണം,ഉറക്ക കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ നമ്മളെ അലട്ടുന്നത്.

കുളി മുറിയില്‍ നിന്നും,ഗ്യാസ് സ്റ്റൗവില്‍ നിന്നും,വീട്ടിലെ മാലിന്യങ്ങളില്‍ നിന്നുമൊക്കെ പുറത്തേക്ക് വരുന്ന വാതകങ്ങള്‍ വായുവിനെ മലിനമാക്കും.ഇത് ഇല്ലാതാക്കാനുള്ള ഒരു മാര്‍ഗമാണ് വീടിനുള്ളില്‍ വളര്‍ത്തുന്ന ചെടികള്‍.കുളിമുറിയില്‍ നിന്നുള്ള അമോണിയ വാതകം, മാലിന്യത്തില്‍ നിന്നുള്ള ഫോര്‍മാല്‍ഡിഹൈഡ് വാതകം, ഡിറ്റര്‍ജന്റുകളിലെ ബെന്‍സീന്‍, ഫര്‍ണിച്ചറുകളില്‍ നിന്ന് ട്രൈക്ലോറെഥിലീന്‍, ഗ്യാസ് സ്റ്റൗവില്‍ നിന്ന് പുറം തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയെല്ലാം ഇല്ലാതാക്കാന്‍ ചെടികള്‍ക്ക് കഴിയും.ചില പ്രത്യേക ചെടികള്‍ നട്ടുപിടിപ്പിച്ചാല്‍ അവ എയര്‍ പ്യൂരിഫയറായി പ്രവര്‍ത്തിക്കുന്നു.

എല്ലാ ചെടികളും റൂമിനുള്ളില്‍ വളര്‍ത്തുന്നത് നല്ലതല്ല.രാത്രിയില്‍ സസ്യങ്ങള്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകമാണ് പുറത്തുവിടുകയെന്ന് നമുക്ക് അറിയാം പക്ഷേ.അത് അപകടകാരിയാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. നമുക്ക് ശ്വസിക്കാന്‍ ഓക്‌സിജന്‍ വേണം.അതിനാല്‍ തന്നെ എല്ലാ സസ്യങ്ങളും വീടിനുള്ളില്‍ വളര്‍ത്താന്‍ പാടില്ല.രാത്രി കാലങ്ങളില്‍ ഓക്‌സിജന്‍ നല്‍കുന്ന സസ്യങ്ങള്‍ തിരഞ്ഞെടുത്ത് വേണം വളര്‍ത്താന്‍.വീടിനുള്ളിലെ വിഷവാതകങ്ങളെ അകറ്റാന്‍ ഈ ചെടികള്‍ ഫലപ്രദമാണ്.അത്തരം ചില എയര്‍ പ്യൂരിഫയര്‍ പ്ലാന്റുകളിതാ.

ഗ്രേപ്പ് ഐവി

ഇടത്തരം വെളിച്ചത്തിലും കുറഞ്ഞ വെള്ളത്തിലും പരിചരണത്തിലും വളരുന്ന ഈ ചെടി വായു മലിനീകരണം തടയുന്നതിനുള്ള നല്ലൊരു ഉറവിടമായി കണക്കാക്കപ്പെടുന്നു.പച്ചനിറത്തിലുള്ള ഗ്രേപ്പ് ഐവി ചെടി കിടപ്പുമുറിയില്‍ കട്ടിലിനടുത്തു വച്ചാല്‍ അത് വായുവിനെ ശുദ്ധീകരിക്കും. ചെടിക്ക് , ധാരാളം വെള്ളം നല്‍കുക. സെന്‍സിറ്റീവ് അല്ലെങ്കില്‍ അലര്‍ജിയുള്ള ചര്‍മ്മമുള്ള ആളുകള്‍ അല്പം ശ്രദ്ധിക്കണം.ഈ പ്ലാന്റ് പല തരത്തിലുള്ള വാതകങ്ങളെ നിര്‍വീര്യമാക്കാന്‍ കഴിവുള്ളതാണ്.അടുക്കളയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകത്തിന്റെ സ്വാധീനമോ വീടിന് പുറത്ത് തീ കത്തുമ്പോഴുണ്ടാകുന്ന ദുര്‍ഗന്ധമോ തടയാന്‍ ഈ പ്ലാന്റിന് കഴിയും.



സ്‌നേക്ക് പ്ലാന്റ്

ദിവസം മുഴുവന്‍ ഓക്‌സിജന്‍ നല്‍കുന്ന ഈ ചെടിയെ സസ്യശാസ്ത്ര ലോകത്ത് സാന്‍സെവിയേരിയ ട്രിഫാസിയ എന്നാണ് അറിയപ്പെടുന്നത്. പൂന്തോട്ടനിര്‍മ്മാണ പ്രേമികള്‍ക്ക് പാമ്പ് ചെടി പാമ്പിന്‍ പോള എന്നൊക്കെ ആണ് ഇത് അറിയപ്പെടുന്നത്. ഈ ചെടി രാത്രിയിലും ഓക്‌സിജന്‍ നല്‍കുന്നു. ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഇത് മലിനീകരണം തടയുന്നു. അതിനാല്‍, കുളിമുറിയില്‍ അമോണിയ വാതകത്തിന്റെ പ്രഭാവം നിര്‍വീര്യമാക്കാന്‍ സ്‌നേക്ക് പ്ലാന്റ് വളര്‍ത്തുക.



ഗോള്‍ഡന്‍ പോത്തോസ്

തണലില്‍ കുറഞ്ഞ സൂര്യപ്രകാശത്തില്‍ വളരുന്ന പച്ചകലര്‍ന്ന മഞ്ഞ പരന്ന ഇലകളുള്ള ഈ ചെടി അന്തരീക്ഷ മലിനീകരണം തടയാന്‍ സഹായകമാണ്. എയര്‍ പ്യൂരിഫയര്‍ പ്ലാന്റുകളുടെ എണ്ണത്തില്‍ ഉള്‍പ്പെടുന്ന ഗോള്‍ഡന്‍ പോത്തോസ് ചെടി ബള്‍ബിന്റെയോ ട്യൂബിന്റെയോ വെളിച്ചത്തില്‍ ഉള്ളിലെവിടെയും വളരുന്നു.മാലിന്യത്തില്‍ നിന്ന് പുറത്തുവരുന്ന വാതകത്തിന്റെ ഫലത്തെ നിര്‍വീര്യമാക്കാനും ഇത് സഹായകമാണ്. വെളിച്ചം ഇല്ലെങ്കില്‍ പോലും,തൂക്കിയിടുന്ന പാത്രത്തില്‍ ഈ ചെടി വളരും.ഗ്യാസ് സ്റ്റൗവില്‍ നിന്ന് പുറന്തള്ളുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വാതകവും സാധാരണ ദുര്‍ഗന്ധവും നീക്കം ചെയ്യാനും ഈ പ്ലാന്റിന് കഴിയും.



വീപ്പിങ് പ്ലാന്റ്

മുറികളിലെ കനത്ത കര്‍ട്ടന്‍,ഫര്‍ണിച്ചറുകളില്‍ ഈര്‍പ്പം കെട്ടിക്കിടന്ന് ദുര്‍ഗന്ധം ഉണ്ടാകാറുണ്ട്. ഇത് ക്രമേണ വായു ശുദ്ധിയുടെ നിലവാരത്തെ ബാധിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, വീപ്പിംഗ് ഫിഗ് എന്ന ഈ ചെടി അത്തരം എല്ലാ ദുര്‍ഗന്ധങ്ങളെയും ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.



വര്‍ണാക് ഡ്രാക്കീന

ഫര്‍ണിച്ചറുകള്‍ക്ക് പെയിന്റ് മണമുണ്ടെങ്കില്‍, ഈ മണം അകറ്റാന്‍ വര്‍ണാക് ഡ്രാക്കീന എന്ന ചെടിയും സഹായിക്കും. മുറിയുടെ ജനലില്‍ സ്ഥാപിച്ചിരിക്കുന്ന റോഡോഡെന്‍ഡ്രോണ്‍ സിംസി പ്ലാന്റ് പ്ലൈവുഡ്, ഫോം മെത്ത എന്നിവയില്‍ നിന്ന് പുറപ്പെടുന്ന ദുര്‍ഗന്ധം ആഗിരണം ചെയ്യും.



ഗെര്‍ബെറ ഡെയ്‌സി

കര്‍ട്ടനുകളില്‍ നിന്നോ ഡ്രൈക്ലീന്‍ ചെയ്ത വസ്ത്രങ്ങളില്‍ നിന്നോ ഉണ്ടാകുന്ന ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ ഗെര്‍ബെറ ഡെയ്‌സി ചെടി കിടപ്പുമുറിയില്‍ സൂക്ഷിച്ചാല്‍ വളരെ നല്ല ഫലം ലഭിക്കും. എന്നാല്‍ ഈ ചെടിക്ക് വളരെയധികം പരിചരണം ആവശ്യമാണ്.



പീസ് ലില്ലി

നിങ്ങള്‍ക്ക് പച്ചപ്പിനോടും സുഖകരമായ സുഗന്ധത്തോടും താല്‍പ്പര്യമുണ്ടെങ്കില്‍, വസന്തകാലത്ത് നിങ്ങള്‍ക്ക് വീടിനുള്ളില്‍ പൂത്തുനില്‍ക്കുന്ന വെളുത്ത പീസ് ലില്ലി ചെടിയും സൂക്ഷിക്കാം. കുറഞ്ഞ വെളിച്ചത്തിലും വളരും ആഴ്ച്ചയിലൊരിക്കല്‍ വെള്ളമൊഴിച്ചും കൊടുത്താല്‍ മതി.ഈ ചെടിക്ക് അന്തരീക്ഷ മലിനീകരണം തടയാനുള്ള അത്ഭുതകരമായ കഴിവുണ്ട്. ഡിറ്റര്‍ജന്റുകളില്‍ നിന്ന് പുറപ്പെടുന്ന ബെന്‍സീന്‍ ദുര്‍ഗന്ധം, നിങ്ങളുടെ വീടിനുള്ളിലെ മാലിന്യ ഗന്ധം എന്നിവ വലിച്ചെടുക്കാന്‍ ഇതിന് കഴിവുണ്ട്. ഈ പ്ലാന്റ് എയര്‍ പ്യൂരിഫയറിന്റെ നല്ല ഉറവിടമാണ്.



ബാംബൂ പാം

ചിലന്തിവലകളെ അകറ്റി നിര്‍ത്തുന്ന ഈ ചെടി ഇന്നത്തെ ആധുനിക സമൂഹങ്ങളില്‍ ഏവരുടെയും ആദ്യ ചോയ്‌സാണ്. അലങ്കാരത്തിനായി സൂക്ഷിച്ചിട്ടുണ്ടെങ്കിലും, ഇത് മുറിക്കുള്ളിലെ ഈര്‍പ്പം നിയന്ത്രിക്കുന്നു. അതിനാല്‍, നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് സൂക്ഷിക്കരുത്.ഇത് അടുക്കള മാലിന്യം, സോപ്പ് മുതലായവയുടെ ഗന്ധം നിയന്ത്രിക്കും.



ലാവെന്‍ഡര്‍

ലാവെന്‍ഡര്‍ ചെടി മനോഹരമായ സുഗന്ധം നല്‍കുകയും, പ്രാണികളെ അകറ്റുകയും ചെയ്യുന്നു.



അറീക്കാ പാം

ഡ്രോയിംഗ് റൂമിന്റെ ഭംഗി കൂട്ടാനും ബെന്‍സീന്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, ഫോര്‍മാല്‍ഡിഹൈഡ്, സൈലീന്‍ എന്നിവയുടെ ദുര്‍ഗന്ധം തടയാനും അറീക്കാ പാം ചെടി സൂക്ഷിക്കാം.

ഈ പ്യൂരിഫയര്‍ ചെടികളെല്ലാം വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഉന്മേഷദായകമായ അന്തരീക്ഷവും നല്‍കും.ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ ഇവ ഒന്ന് പരീക്ഷിച്ച് നോക്കൂ.



Next Story

RELATED STORIES

Share it