Food

കേക്കില്ലാതെ നമുക്കെന്താഘോഷം

കേക്കില്ലാതെ നമുക്കെന്താഘോഷം
X

ക്രിസ്മസ്‌,ന്യൂ ഇയര്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുക വിവിധ നിറത്തിലും രൂപത്തിലുമൊക്കെയുള്ള കേക്കുകളുടെ ചിത്രമല്ലേ.ആഘോഷ വേളകളില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുകയാണ് കേക്കുകള്‍,പ്രത്യേകിച്ചും മലയാളികള്‍ക്ക്. കേക്ക് ഇല്ലാതെ നമുക്കെന്താഘോഷം അല്ലേ.കേക്കുകളില്‍ വിവിധ പരീക്ഷണങ്ങള്‍ നടക്കുന്ന കാലമാണിത്.നമുക്കും ഒരു പരീക്ഷണമായാലോ.

ഈന്തപ്പഴം കൊണ്ടൊരു ഡേറ്റ് സാന്‍വിച്ച് കേക്ക്

1 ഈന്തപ്പഴം കുരു കളഞ്ഞ് പൊടിയായി അരിഞ്ഞത്- 1 കപ്പ്

2 വെള്ളം-2 ടേബിള്‍ സ്പൂണ്‍

3 വാനില എസ്സന്‍സ്-1 ചെറിയ സ്പൂണ്‍

4 വെണ്ണ-100 ഗ്രാം

5 പഞ്ചസാര-100 ഗ്രാം

6 ഗോള്‍ഡന്‍ സിറപ്പ്-ഒരു വലിയ സ്പൂണ്‍

7 ഉപ്പ്-ഒരു നുള്ള്

8 മൈദ-ഒന്നര കപ്പ്

9 മുട്ട- ഒന്ന്

10 ബേക്കിങ്ങ് പൗഡര്‍- ഒരു ചെറിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

അവന്‍ 180°C ചൂടാക്കുക

ഈന്തപ്പഴം വെള്ളം ചേര്‍ത്ത് വേവിച്ച് സ്പൂണ്‍ ഉപയോഗിച്ച് നന്നായി ഉടയ്ക്കുക

ഇതില്‍ വാനില എസ്സന്‍സും ചേര്‍ത്ത് ചൂടാറാന്‍ വെക്കുക


വെണ്ണയും പഞ്ചസാരയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഇതിലേക്ക് ഗോള്‍ഡന്‍ സിറപ്പും ഉപ്പും ചേര്‍ക്കുക

മൈദയും മുട്ടയും ബേക്കിങ്ങ് പൗഡറും ചേര്‍ത്ത് കൂട്ട് മയപ്പെട്ട് വരുന്നത് വരെ നന്നായി യോജിപ്പിക്കുക

ഈ ബാറ്ററിന്റെ പകുതി, എണ്ണ പുരട്ടിയ പാനിലേക്ക് ഒഴിക്കുക

നേരത്തേ തയ്യാറാക്കി വെച്ച ഡേറ്റ് സിറപ്പ് ഇതിന്റെ മുകളിലേക്ക് ഒഴിക്കുക

അതിനു മുകളിലേക്ക് ബാക്കിയുള്ള ബാറ്റര്‍ കൂടി ഒഴിച്ച് നേരത്തേ ചൂടാക്കിയ അവനില്‍ വെച്ച് 25-30 മിനിറ്റ ചൂടാക്കുക.

നമ്മുടെ ഡേറ്റ് സാന്‍വിച്ച് കേക്ക് റെഡി.മാര്‍ക്കറ്റില്‍ നിന്നും കേക്ക് വാങ്ങി പണം കളയാതെ ചുരുങ്ങിയ ചെലവില്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ സാധിക്കുന്ന സ്വദിഷ്ടവും ഹെല്‍ത്തിയുമായ ഈ കേക്ക് ഇനി വേഗം പരീക്ഷിച്ചോളൂ.




Next Story

RELATED STORIES

Share it