- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ന് ലോക ഹൈപ്പര്ടെന്ഷന് ദിനം;അവഗണിക്കാതിരിക്കാം ഈ ലക്ഷണങ്ങള്
ഹൈപ്പര്ടെന്ഷനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ദിവസമായാണ് മേയ് 17.ലോക ഹൈപ്പര്ടെന്ഷന് ദിനമായാണ് ഈ ദിവസം നമ്മള് ആചരിക്കുന്നത്.'നിങ്ങളുടെ രക്തസമ്മര്ദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതല് കാലം ജീവിക്കുക.' എന്നതാണ് 2022ലെ ലോക ഹൈപ്പര്ടെന്ഷന് ദിനത്തിന്റെ പ്രമേയം.
ഉയര്ന്ന സ്ട്രെസ് ലെവലുകള്, പൊണ്ണത്തടി, മോശം ഭക്ഷണ ശീലങ്ങള്, ഉദാസീനമായ ജീവിതശൈലി എന്നിവ യുവാക്കളില് ഹൈപ്പര്ടെന്ഷന്റെ പ്രധാന കാരണങ്ങളാണ്. ഉയര്ന്ന ഹൈപ്പര്ടെന്ഷന് ഹൃദയ രോഗങ്ങള്ക്കും അകാല മരണത്തിനും കാരണമാകുന്നു.ഹൈപ്പര്ടെന്ഷന്റെ പ്രത്യാഘാതങ്ങള് പലപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയപ്പെടുക. അപ്പോഴേക്കും ചികില്സിക്കാവുന്ന ഘട്ടം കഴിഞ്ഞിട്ടുണ്ടാകും.അതിനാല് അല്പമൊന്ന് കരുതിയിരുന്നാല് ഇത്തരം സാഹചര്യം നമുക്ക് ഒഴിവാക്കാന് സാധിക്കും.സ്വന്തം ശരീരത്തെ കുറിച്ചും,ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ കുറിച്ചും ശ്രദ്ധിച്ചാല് ഹൈപ്പര്ടെന്ഷന് കണ്ടെത്താന് സാധിക്കും.കൃത്യമായ ഇടവേളകളില് പരിശോധനകള് നടത്തേണ്ടത് അത്യാവശ്യമാണ്. വ്യായാമം ശീലമാക്കുക. കുറഞ്ഞത് 30 മിനിറ്റുവീതം ആഴ്ചയില് അഞ്ചുദിവസം.
ഉയര്ന്ന രക്തസമ്മര്ദ്ദത്തിന്റെ ലക്ഷണങ്ങള്
ഉയര്ന്ന രക്തസമ്മര്ദ്ദം ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. സാധാരണ 35 വയസ്സിന് മുകളിലുള്ളവരിലാണ് ഉയര്ന്ന രക്തസമ്മര്ദ്ദം കണ്ട് വരുന്നത്. കൃത്യസമയത്ത് ചികില്സ തേടിയില്ലെങ്കില് ഇത് മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഉയര്ന്ന രക്തസമ്മര്ദ്ദം ഹൃദയാഘാതം, ധമനികളിലെ ക്ഷതം, മറ്റ് വിട്ടുമാറാത്ത അവസ്ഥകള് എന്നിവയ്ക്കുള്ള സാധ്യത വര്ദ്ധിപ്പിക്കുന്നു.
സ്ഥിരമായുണ്ടാകാറുള്ള തലവേദന രക്തസമ്മര്ദ്ദത്തിന്റെ ലക്ഷണമാകാം.രക്തസമ്മര്ദ്ദമുള്ള ഭൂരിഭാഗം ആളുകള്ക്കും തലവേദന ഉണ്ടാകാം. അതിരാവിലെ തന്നെ തലവേദന അനുഭവപ്പെടുന്നത് ഉയര്ന്ന രക്തസമ്മര്ദ്ദത്തിന്റെ ലക്ഷണമായാണ് വിദഗ്ധര് പറയുന്നത്. ഉറക്കക്കുറവ് കൊണ്ടും അതിരാവിലെ തലവേദന ഉണ്ടാകാം.
മൂക്കില് നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് ഉയര്ന്ന രക്തസമ്മര്ദ്ദത്തിന്റെ ല്ഷണമായേക്കാം.സൈനസൈറ്റിസ് കൊണ്ടും ഇത്തരത്തില് രക്തസ്രാവം ഉണ്ടാകും.അതിനാല് കാരണമെന്തെന്ന് കണ്ടെത്താന് ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുക.
എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിലും ഉയര്ന്ന രക്തസമ്മര്ദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് വിദഗ്ധര് ചൂണ്ടിക്കാട്ടുന്നത്.
രക്തസമ്മര്ദ്ദം കൂടുതലായിരിക്കുമ്പോള് ഒരാള്ക്ക് ശ്വസിക്കാന് പ്രയാസമുണ്ടാകാം. ഹൈപ്പര്ടെന്ഷന്റെ സാധാരണ ലക്ഷണങ്ങളില് ഒന്നാണിത്.
ഹൈപ്പര്ടെന്ഷന്റെ മറ്റൊരു ലക്ഷണം കാഴ്ച മങ്ങല് അല്ലെങ്കില് പെട്ടെന്ന് പൂര്ണ്ണമായും കാഴ്ച നഷ്ടപ്പെടല് എന്നതാണ്. ഇത് ഗൗരവമായി കാണേണ്ട ലക്ഷണങ്ങളാണ്.
ഹൈപ്പര്ടെന്ഷനിന്റെ അപകടം
ഭക്ഷണം:ഭക്ഷണത്തിലെ അധിക ഉപ്പ് ഹൈപ്പര്ടെന്ഷന് കൂടുന്നതിന്റെ ഒരു പ്രധാന കാരണമാണ്.
പ്രായം:പ്രായത്തിനനുസരിച്ച്, ഹൈപ്പര്ടെന്ഷന്റെ സാധ്യത കൂടുകയാണ്; പ്രായമായ ആളുകള്ക്ക് ഉയര്ന്ന രക്തസമ്മര്ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 65 വയസ്സിന് ശേഷം സ്ത്രീകളില് ഈ രോഗമുണ്ടായേക്കാം. ഏകദേശം 64 വയസ്സ് വരെ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്,
പുകയില: പുകയില ചവയ്ക്കുന്നതും പുകവലിയും രക്തസമ്മര്ദ്ദത്തിന്റെ അളവ് താല്ക്കാലികമായി ഉയര്ത്തുന്നു. രാസവസ്തുക്കള് ധമനികളുടെ ഭിത്തികളുടെ പാളിക്ക് കേടുവരുത്തും, ഇത് ഇടുങ്ങിയതാക്കുകയും ഹൃദ്രോഗ സാധ്യത വര്ദ്ധിപ്പിക്കുകയും ചെയ്യും.
പൊണ്ണത്തടി: ശരീരഭാരം കൂടുന്നതിനനുസരിച്ച് ആശങ്കയും കൂട്ടും. രാസവസ്തുക്കള് ധമനികളുടെ ഭിത്തികളുടെ പാളിക്ക് കേടുവരുത്തും. ഇത് ഹൃദ്രോഗ സാധ്യത വര്ദ്ധിപ്പിക്കുകയും ചെയ്യും.
ഹൈപ്പര് ടെന്ഷന് നിയന്ത്രണ വിധേയമാക്കാം
ഹൈപ്പര് ടെന്ഷന് നിയന്ത്രിക്കാന് നിത്യ ജീവിതത്തില് ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളുള്ളവര് അവ പൂര്ണമായും ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണത്തില് ഉള്പ്പെടുത്തുക. ഭക്ഷണത്തില് പഞ്ചസാര, ഉപ്പ് എന്നിവ കുറയ്ക്കുന്നതും ഗുണപരമാണ്. ശരീരഭാരം നിയന്ത്രിച്ചു നിര്ത്തുന്നത് ഒരു പരിധി വരെ പ്രശ്നത്തിന് പരിഹാരമാകും.
ഡാഷ് ഡയറ്റ്( ഡയറ്ററി അപ്രോച്ച് ടു സ്റ്റോപ്പ് ഹൈപ്പര്ടെന്ഷന്) മറ്റൊരു പ്രധാന മാര്ഗമാണ്. പരമ്പരാഗത ഭക്ഷണപാനീയങ്ങളിലേക്കുള്ള ഈ മടക്കം വലിയ മാറ്റമുണ്ടാക്കിയേക്കും.ജങ്ക് ഫുഡ് പാടെ ഉപേക്ഷിക്കണം. ഇവ ശരീരത്തിലേക്ക് നല്കുന്ന കലോറി പൊണ്ണത്തടിയിലേക്കും അത് ഹൈപ്പര്ടെന്ഷനിലേക്കും വഴിമാറും. ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല എന്നിവ കഴിക്കാം. ഉപ്പിലിട്ടതും പപ്പടവും ഒഴിവാക്കുക.പുറമെ ഒരു ലക്ഷണവും കാണിക്കാതെ നിശബ്ദനായെത്തുന്ന ഈ കൊലയാളിയെ ചിട്ടയായ ജീവിതശൈലിയിലൂടെ നമുക്ക് തുരത്താം.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMT