Flash News

ലയണല്‍ മെസി 35ാം വയസിലും ലോകകപ്പ് കളിക്കുമെന്ന് സാംപോളി

ലയണല്‍ മെസി 35ാം വയസിലും ലോകകപ്പ് കളിക്കുമെന്ന് സാംപോളി
X

ബ്യൂണസ് ഐറിസ്: മെസിയില്‍ പ്രതീക്ഷയര്‍പ്പിച്ച് അര്‍ജന്റീന മുന്‍ കോച്ച് ജോര്‍ജ് സാംപോളി. 35 ാം വയസിലും ലയണല്‍ മെസി 2022 ഖത്തര്‍ ലോകകപ്പ് നേടുമെന്നാണ് സാംപോളിയുടെ അഭിപ്രായം. 2018 റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായതിനെ തുടര്‍ന്ന് സാംപോളി കടുത്ത ആരോപണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മെസിയുടെ ക്യാപറ്റന്‍സിയെ കുറിച്ചും അതൃപ്തി ഉയര്‍ന്നു. തുടര്‍ന്ന് അദ്ദേഹം അര്‍ജന്റീനയുടെ കോച്ച് സ്ഥാനം രാജിവച്ചു.
'2022 ഖത്തര്‍ ലോകകപ്പില്‍ മെസി കളിക്കും പക്ഷേ ഇതുവരെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുത്ത്് ചില പ്രക്രിയകള്‍ അത്യാവശ്യമാണ്. ഒരു വ്യവസ്ഥിതിയും അത് പിന്‍തുടരേണ്ട ആത്മവിശ്വാസവും വേണം. 13 മാസത്തേക്കായിരുന്നെങ്കിലും അര്‍ജന്റീനയുടെ കോച്ചായിരുന്നത് വലിയൊരു അംഗീകാരമമായിട്ടാണ് കാണുന്നതെന്ന് സാംപോളി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it