Loksabha Election 2019

കോണ്‍ഗ്രസിന് നിരാശയും സിപിഎമ്മിന് ആശ്വാസവും സമ്മാനിച്ച് ആലപ്പുഴ

വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫും തമ്മില്‍ ഇഞ്ചോടിഞ്ഞു പോരാട്ടമായിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ലീഡു നില മാറി മറിയുകയായിരുന്നു

കോണ്‍ഗ്രസിന് നിരാശയും സിപിഎമ്മിന് ആശ്വാസവും സമ്മാനിച്ച് ആലപ്പുഴ
X

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നിരാശയും സിപിഎമ്മിന് ആശ്വാസവും സമ്മാനിച്ച് ആലപ്പുഴ ലോക്‌സഭാ മണ്ഡലം.യുഡിഎഫിന്റെ ട്വന്റി ട്വന്റി വിജയത്തിന് ആലപ്പുഴ തടസമായപ്പോള്‍ 19 സീറ്റിലും പരാജയം രുചിച്ച സിപിമ്മിന് ആലപ്പുഴയില്‍ വിജയിക്കാന്‍ കഴിഞ്ഞത് ആശ്വാസവുമായി മാറി.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫും തമ്മില്‍ ഇഞ്ചോടിഞ്ഞു പോരാട്ടമായിരുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കുന്തോറും ലീഡു നില മാറി മറിയുകയായിരുന്നു.ഒരു ഘട്ടത്തല്‍ ആലപ്പുഴ അടക്കം 20 സീറ്റിലും യുഡിഎഫ് മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ 20 സീറ്റും യുഡിഎഫ് വിജയിക്കുമെന്ന് നിലയിലെത്തിയിരുന്നു.എന്നാല്‍ പിന്നീട് ആലപ്പുഴയും കാസര്‍കോഡും എല്‍ഡിഎഫ് ലീഡ് ചെയ്യാന്‍ തുടങ്ങി.എന്നാല്‍ പിന്നീട് കാസര്‍കോട് യുഡിഎഫിന്റെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ലീഡ് തിരിച്ചു പിടിച്ച് വിജയത്തിലേക്ക് കുതിച്ചതോടെ എല്ലാ കണ്ണുകളും ആലപ്പുഴയിലേക്കായെങ്കിലും ആരിഫ് ലീഡുയര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു.ഇടയ്ക്ക് ലീഡ് നില കുറഞ്ഞുവെങ്കിലും ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താന്‍ ഷാനിമോള്‍ ഉസ്മാനുകഴിഞ്ഞില്ല.അരൂര്‍,ചേര്‍ത്തല,ആലപ്പുഴ,അമ്പലപ്പുഴ,ഹരിപ്പാട്,കായംകുളം,കരുനാഗപ്പള്ളി എന്നീ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് ആലപ്പുഴ ലോക് സഭാ മണ്ഡലം. ഇതില്‍ ചേര്‍ത്തലയിലും കായംകുളത്തും മാത്രമാണ് 95 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ ആരിഫിന് ഭുരിപക്ഷമുള്ളത് ബാക്കിയുള്ള അഞ്ചു മണ്ഡലങ്ങളിലും ഷാനിമോള്‍ ഉസമാനാണ് ഭൂരിപക്ഷമെങ്കിലും ചേര്‍ത്തലയില്‍ നേടിയ വന്‍ ഭൂരിപക്ഷമാണ് ആരിഫിന് വിജയമൊരുക്കിയത്. ചേര്‍ത്തലയില്‍ 17,000 ല്‍ പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ആരിഫിന് ലഭിച്ചത്. കായംകുളത്ത്് നാലായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷവും ആരിഫ് നേടി.

ആരിഫ് സിറ്റിംഗ് എംഎല്‍എ യായ അരൂരിലും മന്ത്രിമാരായ ജി സുധാകരന്റെയും തോമസ് ഐസക്കിന്റെയും മണ്ഡലമായ അമ്പലപ്പുഴയിലും ആലപ്പുഴയിലും, ഷാനിമോള്‍ ഉസ്മാനാണ് ഭൂരിപക്ഷമെങ്കിലും ഇതെല്ലാം വളരെ ചെറിയ ലീഡുമാത്രമാണുള്ളത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും എല്‍ഡിഎഫിന് ഭൂരിപക്ഷ മുള്ള കരുനാഗപ്പള്ളിയിലും മാത്രമാണ് ഷാനിമോള്‍ ഉസ്മാന് ഭേദപ്പെട്ട ലീഡ് നേടാനായിട്ടുള്ളത്. ഹരിപ്പാട് 5,000 ല്‍പരം വോട്ടുകളുടെയും കരുനാഗപ്പള്ളിയില്‍ നാലായിരത്തില്‍ പരം വോട്ടുകളുടെയും ഭൂരിപക്ഷവുമാണ് ഷാനിമോള്‍ ഉസ്മാന്‍് നേടിയത്. അരുരില്‍ 678 ഉം ആലപ്പുഴയില്‍ 126 ഉം അമ്പലപ്പുഴയില്‍ 958 വോട്ടുകളുടെ ഭുരിപക്ഷം മാത്രമാണ് ഷാനി മോള്‍ ഉസ്മാന് ലഭിച്ചത്.ഇത് കൂട്ടിയാല്‍ ലഭിക്കുന്ന ആകെയുള്ള ഭുരിപക്ഷത്തെ മറികടക്കുന്ന ലീഡാണ് ചേര്‍ത്തലയിലും കായംകുളത്തുമായി ആരിഫിന് ലഭിച്ചത്.വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ലീഡ് നിലയില്‍ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്്.യുഡിഎഫിന്റെ കെ സി വേണുഗോപാല്‍ മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ് ഇക്കുറി ആരിഫിലൂടെ സിപിഎം പിടിച്ചെടുത്തത്.

Next Story

RELATED STORIES

Share it