- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്നസെന്റിനെ വീഴ്ത്തി ബെന്നി ബഹനാന്‍
പി സി ചാക്കേയ്ക്കെതിരെ നേടിയ അട്ടിമറി വിജയം യുഡിഎഫ് കണ്‍വീനാറയ ബെന്നി ബഹനാനെതിരെ ആവര്‍ത്തിക്കാമെന്നായിരുന്നു ഇന്നസെന്റിന്റെയും എല്‍ഡിഎഫിന്റെയും കണക്കൂട്ടലെങ്കിലും ഇത് പാടെ തകര്‍ന്നു പോയ കാഴ്ചയായിരുന്നു കണ്ടത്. പി സി ചാക്കോയ്ക്കെതിരെ കഴിഞ്ഞ തവണ ഇന്നസെന്റ് വിജയിച്ചത് 13,884 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. എന്നാല്‍ ഇക്കുറി 85 ശതമാനം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ തന്നെ ഇന്നസെന്റിനെതിരെ ബെന്നി ബഹനാന്‍ നേടിത് 1,15,555 വോട്ടുകളുടെ ഭൂരിപക്ഷമാണ്.വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ഭൂരിപക്ഷം ഇതിലും ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല
കൊച്ചി: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ പി സി ചാക്കോയെ വീഴ്ത്തി അപ്രതീക്ഷിത വിജയം നേടിയ ചലച്ചിത്ര താരം ഇന്നസെന്റിന് ഇക്കുറി ബെന്നി ബഹനാന്റെ മുന്നില്‍ അടിതെറ്റി.പി സി ചാക്കേയ്ക്കെതിരെ നേടിയ അട്ടിമറി വിജയം യുഡിഎഫ് കണ്‍വീനാറയ ബെന്നി ബഹനാനെതിരെ ആവര്‍ത്തിക്കാമെന്നായിരുന്നു ഇന്നസെന്റിന്റെയും എല്‍ഡിഎഫിന്റെയും കണക്കൂട്ടലെങ്കിലും ഇത് പാടെ തകര്‍ന്നു പോയ കാഴ്ചയായിരുന്നു കണ്ടത്. പി സി ചാക്കോയ്ക്കെതിരെ കഴിഞ്ഞ തവണ ഇന്നസെന്റ് വിജയിച്ചത് 13,884 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. എന്നാല്‍ ഇക്കുറി ഇന്നസെന്റിനെതിരെ ബെന്നി ബഹനാന്‍ നേടിത് 1,32,274 വോട്ടുകളുടെ ഭൂ രിപക്ഷ മാണ്.കൈപ്പമംഗലം,ചാലക്കുടി,കൊടുങ്ങല്ലൂര്‍,പെരുമ്പാവൂര്‍,അങ്കമാലി,ആലുവ,കുന്നത്ത് നാട് എന്നീ നിയോജക മണ്ഡലങ്ങളടങ്ങുന്നതാണ് ചാലക്കുടി ലോക് സഭാ മണ്ഡലം.എല്ലാ നിയോജകമണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷമാണ് ബെന്നി ബഹനാന്‍ നേടിയത്.
ആലുവയിലാണ് ബെന്നിക്ക് ഏറ്റവും അധികം ഭൂരിപക്ഷം .32,103 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ ബെന്നിക്ക് ലഭിച്ചത്. എറ്റവും കുറവ് ഭൂരിപക്ഷം ലഭിച്ചത് കൈപ്പമംഗലത്താണ്. 58 വോട്ടുകളുടെ മാത്രം ഭുരിപക്ഷമാണ് ഇവിടെ ബെന്നിക്ക് ലഭിച്ചത്.കൊടുങ്ങല്ലൂര്‍-11,730,പെരുമ്പാവൂര്‍-22,623,അങ്കമാലി-27,800,കുന്നത്ത് നാട്-17,331 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ ബെന്നിയുടെ ഭുരിപക്ഷം.പ്രചരണം കൊടുമ്പിരി കൊണ്ടിരുന്ന സമയത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് ബെന്നി ബഹനാന് മാറി നില്‍ക്കേണ്ടി വന്നിരുന്നു.ഇതേ തുടര്‍ന്ന് യുഡിഎഫിന്റെ എംഎല്‍എമാരായിരുന്നു ബെന്നിക്കു വേണ്ടി പ്രചരണം നയിച്ചത്. പ്രചരണം അവസാനിക്കാറായ സമയത്തായിരുന്നു വീണ്ടും ബെന്നി മടങ്ങിയെത്തിയത്. എന്നാല്‍ ഇതൊന്നും ബെന്നിയുടെ വിജയത്തെ ബാധിച്ചില്ല എന്നതാണ് ഫലത്തിലൂടെ വ്യക്തമാകുന്നത്. ചാലക്കുടിയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനം താന്‍ നടത്തിയെന്നും ഇത് വീണ്ടും തനിക്ക് വിജയം നല്‍കുമെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞിരുന്നത്. എന്നാല്‍ ഇത്തവണ ഇന്നസെന്റിനെ ചാലക്കുടിയിലെ ജനം കൈവിട്ടു
RELATED STORIES
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTസ്ട്രെയ്റ്റ് ഡ്രൈവില്‍ പന്ത് മുഖത്തടിച്ചു; അംപയര്‍ ടോണി ഡെ...
21 Nov 2024 5:22 AM GMTട്വന്റി-20 ലോക റാങ്കിങില്‍ തിലക് വര്‍മ്മയ്ക്കും സഞ്ജുവിനും കുതിപ്പ്;...
20 Nov 2024 12:17 PM GMTജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി...
11 Nov 2024 6:44 AM GMT