Loksabha Election 2019

ബിജെപിയെ സഹായിക്കുന്നതിലും നല്ലത് മരിക്കുന്നതാണ് പ്രിയങ്ക

ബിജെപിയെ സഹായിക്കുന്നതിലും നല്ലത് മരിക്കുന്നതാണ് പ്രിയങ്ക
X
റായ്ബറേലി: എസ്പി, ബിഎസ്പി മഹാസഖ്യത്തിനെതിരേ സ്ഥാനാര്‍ഥികളെ നിര്‍ത്തി ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിപ്പിക്കുകയാണ് കോണ്‍ഗ്രസ് എന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയ്‌ക്കെതിരേ പ്രിയങ്കാ ഗാന്ധി. ബിജെപിയെ സഹായിക്കുന്നതിലും ഭേദം മരണമാണെന്നാണ് അവര്‍ എന്‍ഡിടിവിയോട് പ്രതികരിച്ചത്. എസ്പി, ബിഎസ്പി സഖ്യമായ മഹാ ഗദ്ബന്ധന്‍ സ്ഥാനാര്‍ഥികള്‍ നില്‍ക്കുന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ദുര്‍ബല സ്ഥാനാര്‍ഥികളെ നിര്‍ത്തി ബിജെപിക്ക് അനുകൂല തരംഗം ഉണ്ടാക്കുകയാണെന്നായിരുന്നു അഖിലേഷിന്റെയും മായാവതിയുടെയും ആരോപണം. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയമെന്നും ഇരുവരും കുറ്റപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് വിഷയത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശിന്റെ ചുമതലകൂടിയുള്ള പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് ദുര്‍ബലരായ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാഴ്ചവയ്ക്കുന്നത് പാര്‍ട്ടിയുടെ ശക്തികൂടിയാണ്. സ്വന്തം കാലിലാണ് പാര്‍ട്ടി മല്‍സരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. ബിജെപി വോട്ടുകള്‍ കരസ്ഥമാക്കാന്‍ കഴിവുള്ള സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

Next Story

RELATED STORIES

Share it