Sub Lead

ഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം

ഷവര്‍മ്മ കഴിച്ച യുവാവിന്റെ നില ഗുരുതരം; ഭക്ഷ്യ വിഷബാധയെന്ന് സംശയം
X

കൊച്ചി: കൊച്ചിയില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല. കോട്ടയം സ്വദേശി രാഹുല്‍ ഡി. നായരാണ് കാക്കനാടുള്ള സ്വകാര്യ ആശുപത്രിയില്‍ ഗുരുതര നിലയില്‍ തുടരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് യുവാവിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. രാഹുലിന്റെ രക്ത സാംപിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. വിദഗ്ധ പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം രാഹുല്‍ ഷവര്‍മ കഴിച്ച കാക്കാനാട്ടെ 'ലെ ഹയാത്ത് ' ഹോട്ടല്‍ ഭക്ഷ്യവിഷബാധ ആരോപണത്തെ തുടര്‍ന്ന് നഗരസഭ പൂട്ടിച്ചിരുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും ഇവിടെ പരിശോധന നടത്തി. കോട്ടയം സ്വദേശിയായ രാഹുല്‍ കാക്കനാട് നിന്ന് കഴിഞ്ഞ ഒക്ടോബര്‍ 18ന് ആണ് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത ഷവര്‍മ്മ കഴിച്ചത്. ഇതിന് പിന്നാലെ യുവാവിന്റെ ആരോഗ്യവസ്ഥ ഗുരുതരമായി. തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ തൃക്കാക്കര പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുല്‍ കാക്കനാട് സെസ്സിലെ ജീവനക്കാരനാണ്.















Next Story

RELATED STORIES

Share it