- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ കട്ടച്ചിറ സെന്റ് മേരീസ് പള്ളിയില്‍ ഇരു വിഭാഗവും ഏറ്റുമുട്ടി
കായംകുളം: സുപ്രീംകോടതി വിധിയിലൂടെ ഒാര്‍ത്തഡോക്സ് പക്ഷത്തിന് സ്വന്തമായ കറ്റാനം കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വീണ്ടും ഇരുവിഭാഗവും ഏറ്റുമുട്ടി. രാവിലെ കുര്‍ബാനക്കെത്തിയ ഒാര്‍ത്തഡോക്സ് വിഭാഗവും സ്ഥലത്ത് എത്തിയ യാക്കോബായ വിഭാഗവുമാണ് സംഘർഷത്തിലേർപ്പെട്ടത്. കുർബാനയ്ക്ക് ഇടവകാംഗങ്ങളല്ലാത്തവർ പള്ളിയിൽ പ്രവേശിച്ചെന്നാരോപിച്ചാണ് യാക്കോബായ വിഭാഗം പ്രതിഷേധമുയർത്തിയത്. തുടർന്ന് സംഘർഷം രൂക്ഷമായതോടെ പോലിസ് സ്ഥലത്തെത്തി. ഇടവകാംഗങ്ങളുടെ പട്ടികയിലുള്ളവര്‍ മാത്രമേ പള്ളിയില്‍ പ്രവേശിക്കാവൂ എന്ന് നേരത്തെ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.
ഇന്നലെ കനത്ത പോലിസ് കാവലിലായിരുന്നു പള്ളി ഒാർത്തഡോക്സ് പക്ഷത്തിന് കൈമാറുന്ന സുപ്രീംകോടതി വിധി നടപ്പാക്കിയത്. പള്ളിക്ക് മുമ്പിൽ പ്രതിഷേധവുമായെത്തിയ യാക്കോബായക്കാരെ തടഞ്ഞായിരുന്നു ഒാര്ത്തഡോക്സ്പക്ഷ വികാരിെയയും സംഘത്തെയും പള്ളിയില്‍ പ്രവേശിപ്പിച്ചത്. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ താക്കോല്‍ കൈമാറണമെന്ന ആവശ്യം യാക്കോബായക്കാര്‍ അംഗീകരിക്കാത്തതാണ് ബലപ്രയോഗത്തിന് കാരണമായത്. വിധി അംഗീകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇടവകാംഗങ്ങളായ വിശ്വാസികള്‍ക്ക് പള്ളിയില്‍ പ്രവേശനം ഉറപ്പാക്കണമെന്നുമായിരുന്നു യാക്കോബായക്കാരുടെ ആവശ്യം.
ആഗസ്റ്റ് 15 വരെ പള്ളിയില്‍ പ്രാര്‍ഥനയുമായി കഴിയാനാണ് ഒാര്‍ത്തഡോക്സ് പക്ഷത്തിെന്റ തീരുമാനം. അതേസമയം, നീതികിട്ടുംവരെ പള്ളിക്ക് മുന്നിലെ പ്രാര്‍ഥനസമരം ശക്തിപ്പെടുത്തുമെന്ന് യാേക്കാബായ പക്ഷവും പറയുന്നു.
RELATED STORIES
''യുഎസിലെ ദശലക്ഷക്കണക്കിന് വരുന്ന ക്രിമിനല്‍ കുടിയേറ്റക്കാരെ...
20 Jan 2025 5:48 PM GMTയുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു(video)
20 Jan 2025 5:10 PM GMTയു കെ സലീം വധക്കേസില്‍ പിതാവിന്റെ വെളിപ്പെടുത്തല്‍ ഗുരുതരം; ദുരൂഹ...
20 Jan 2025 4:59 PM GMTഇനി ഇസ്രായേലി കപ്പലുകളെ മാത്രം ലക്ഷ്യമിടുമെന്ന് ഹൂത്തികള്‍
20 Jan 2025 4:58 PM GMTമഞ്ചേരി മെഡിക്കല്‍ കോളജിലെ രാത്രി പോസ്റ്റ്മോര്‍ട്ടം ഒരു മാസത്തേക്ക്...
20 Jan 2025 4:31 PM GMTകോളജ് വിദ്യാര്‍ഥികളെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന കേസ്:...
20 Jan 2025 4:25 PM GMT