Kerala News

സൂക്ഷ്മപരിശോധന പൂർത്തിയായി; തിരഞ്ഞെടുപ്പ് ഗോദയിൽ 242 പേർ

പത്രിക പിൻവലിക്കാനുള്ള സമയപരിധി എട്ടിന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും.

സൂക്ഷ്മപരിശോധന പൂർത്തിയായി; തിരഞ്ഞെടുപ്പ് ഗോദയിൽ 242 പേർ
X

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. ആകെ സമർപ്പിക്കപ്പെട്ട 303 പത്രികകളിൽ 242 എണ്ണം സ്വീകരിച്ചു. 61 പത്രികകൾ തള്ളിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൽസരിക്കുന്ന വയനാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പത്രികയുള്ളത്. ഇവിടെ അപരൻമാർ ഉൾപ്പെടെ 22 പേർ മൽസരിക്കാനുണ്ട്.

തിരുവനന്തപുരം - 17, വയനാട്- 22, ആറ്റിങ്ങൽ - 21, പത്തനംതിട്ട - 7, കോട്ടയം - 7, ആലത്തൂർ - 7 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ പത്രികകളുടെ എണ്ണം. സംസ്ഥാനത്താകെ 2,61,51,534 വോട്ടർമാരുണ്ട്. ഇവരിൽ 1,26,84,839 പുരുഷൻമാരും 1,34,66,521 സ്ത്രീകളും ഉൾപ്പെടും. 87,648 പ്രവാസി വോട്ടർമാരും 174 ട്രാൻസ്ജെൻഡർ വോട്ടർമാരും ഉണ്ടെന്നും ടീക്കാറാം മീണ വ്യക്തമാക്കി. പത്രിക പിൻവലിക്കാനുള്ള സമയപരിധി എട്ടിന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്ക് രൂപമാകും.

Next Story

RELATED STORIES

Share it