- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിലക്കയറ്റത്തിനെതിരേ പ്രതിഷേധ വാരം സംഘടിപ്പിക്കും: എസ് ഡിപിഐ
കോഴിക്കോട്: പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍, നിര്‍മാണ വസ്തുക്കള്‍, ഔഷധങ്ങള്‍ തുടങ്ങി മുഴുവന്‍ സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വിപണിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവാരം സംഘടിപ്പിക്കുവാന്‍ എസ് ഡി പി ഐ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ്, വെള്ളത്തിനും വൈദ്യുതിക്കും ഉള്ള അമിത ചാര്‍ജ്, ആരോഗ്യ മേഖലയില്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലും അശാസ്ത്രീയമായ വില വര്‍ധനവ് പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിപണിയില്‍ ഇടപെടുക മാത്രമാണ് പരിഹാരം. ഓണം അടുത്തുവരുന്ന സാഹചര്യത്തില്‍ അവശ്യവസ്തുക്കളുടെ വില നിയന്ത്രിച്ച് സര്‍ക്കാര്‍ സേവന മേഖലകളായ പൊതുവിതരണ കേന്ദ്രം, മാവേലി സ്‌റ്റോര്‍ തുടങ്ങിയ എല്ലായിടത്തും പ്രത്യേകം സംവിധാനം ഒരുക്കണം. അമിത നികുതി കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആഗസ്ത് 20 മുതല്‍ 27 വരെ കോഴിക്കോട് ജില്ലയില്‍ പ്രതിഷേധ വാരം ആചരിക്കും. ഇതിന്റെ ഭാഗമായി വാഹന ജാഥ, സായാഹ്ന ധര്‍ണ, ഭീമ ഹരജി, അടുപ്പുകൂട്ടി സമരം, കൈയൊപ്പ് ശേഖരണം, ലഘുലേഖ വിതരണം തുടങ്ങി വ്യത്യസ്ത സമരപരിപാടികളും പ്രചാരണ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ വാഹിദ് ചെറുവറ്റ, കെ ജലീല്‍ സഖാഫി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എന്‍ കെ റഷീദ് ഉമരി, എപി നാസര്‍, സെക്രട്ടറിമാരായ പി ടി അഹമ്മദ്, റഹ്മത്ത് നെല്ലൂളി, കെ ഷമീര്‍, ഖജാഞ്ചി ടി കെ അസീസ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി വി ജോര്‍ജ്, ജുഗല്‍ പ്രകാശ്, ബാലന്‍ നടുവണ്ണൂര്‍, പിടി അബ്ദുല്‍ കയ്യും, എം അഹ്മദ് മാസ്റ്റര്‍, അഡ്വ. ഇ കെ മുഹമ്മദ് അലി, കെ വി പി ഷാജഹാന്‍, കെ കെ ഫൗസിയ, ടി പി മുഹമ്മദ്, ഹുസയ്ന്‍ മണക്കടവ്, സിദ്ദീഖ് കരുവം പൊയില്‍ സംസാരിച്ചു. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ടി അയ്യൂബ്, സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍(നാദാപുരം), ആര്‍ എം റഹീം, നവാസ് കണ്ണാടി(കുറ്റിയാടി), ഹമീദ് എടവരാട്, സി കെ കുഞ്ഞിമൊയ്തീന്‍(പേരാമ്പ്ര), എം കെ സഖരിയ്യ, കെ വി കബീര്‍(കൊയിലാണ്ടി), ടി പി യൂസഫ്(കൊടുവള്ളി), സിടി അഷ്‌റഫ്, എം കെ അഷ്‌റഫ്(തിരുവമ്പാടി), പി റഷീദ്, പി ഹനീഫ(കുന്ദമംഗലം), പി കെ അന്‍വര്‍, കെ നിസാര്‍(എലത്തൂര്‍), കെ കബീര്‍, ഇ എം സഹദ് (നോര്‍ത്ത്) പി വി മുഹമ്മദ് ഷിജി(സൗത്ത്), എന്‍ജിനീയര്‍ എം എ സലീം(ബേപ്പൂര്‍) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
RELATED STORIES
ആര്എസ്എസ് നേതാവ് അശ്വിനികുമാറിന്റെ കൊലപാതകം: 13 പേരെ വെറുതെവിട്ടു,...
2 Nov 2024 6:13 AM GMTഏക സിവില് കോഡും ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പും ഉടന്: പ്രധാനമന്ത്രി
31 Oct 2024 10:10 AM GMTസിഖ് വിമതരെ വേട്ടയാടുന്നതിന് പിന്നില് അമിത് ഷായെന്ന് കാനഡ
30 Oct 2024 4:54 AM GMTഎഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യക്ക് മുന്കൂര് ജാമ്യമില്ല
29 Oct 2024 5:38 AM GMTകളമശേരി ബോംബ് സ്ഫോടനം: ഡൊമിനിക് മാര്ട്ടിനെതിരായ യുഎപിഎ ഒഴിവാക്കി...
28 Oct 2024 6:36 AM GMTഒരു കോടി ലോണ് നല്കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം തട്ടിച്ചു; '...
24 Oct 2024 4:58 PM GMT