- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഒരു പഞ്ചായത്തില്‍ ഒരു കൃഷിയിടം' പദ്ധതി; എറണാകുളം ജില്ലയില്‍ കൃഷി ആരംഭിച്ചത് 29 ഹെക്ടറില്‍
വിവിധയിനം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ഫലവര്‍ഗ്ഗങ്ങള്‍, വാഴ, നെല്ല്, പൂക്കള്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ പലതരം കൃഷികളാണ് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അതാത് കൃഷിഭവന്റെ സഹായത്തോടെ ആരംഭിച്ചിരിക്കുന്നത്.

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് കാംപയിനിന്റെ ഭാഗമായി ആവിഷ്‌കരിച്ച ഒരു പഞ്ചായത്തില്‍ ഒരു കൃഷിയിടം പദ്ധതി വഴി എറണാകുളം ജില്ലയില്‍ 29.4 ഹെക്ടര്‍ സ്ഥലത്ത് കൃഷി ആരംഭിച്ചു. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും അതാത് പ്രദേശത്ത് പത്ത് സെന്റില്‍ കുറയാതെ കൃഷി ആരംഭിക്കണം എന്നായിരുന്നു നിര്‍ദ്ദേശം. പത്ത് സെന്റ് മുതല്‍ നാല് ഏക്കര്‍ വരെയുള്ള സ്ഥലത്ത് കൃഷിയിറക്കിയ തദ്ദേശ സ്ഥാപനങ്ങളുണ്ട്.വിവിധയിനം പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, ഫലവര്‍ഗ്ഗങ്ങള്‍, വാഴ, നെല്ല്, പൂക്കള്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ പലതരം കൃഷികളാണ് ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അതാത് കൃഷിഭവന്റെ സഹായത്തോടെ ആരംഭിച്ചിരിക്കുന്നത്.
ഞാറയ്ക്കല്‍ കൃഷി ബ്ലോക്കില്‍ ആറ് പഞ്ചായത്തുകളിലായി 1.8 ഏക്കര്‍ സ്ഥലത്തും, പറവൂര്‍ നഗരസഭയിലും ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലുമായി 9.4 ഏക്കര്‍ സ്ഥലത്തും, ആലുവ, ഏലൂര്‍ നഗരസഭകളിലും കൃഷി ബ്ലോക്കിലെ നാല് പഞ്ചായത്തുകളിലുമായി 3.25 ഏക്കറിലും, നെടുമ്പാശ്ശേരി കൃഷി ബ്ലോക്കില്‍ വരുന്ന ആറ് പഞ്ചായത്തുകളില്‍ 2.3 ഏക്കറിലും, തൃക്കാക്കര, കളമശ്ശേരി നഗരസഭകളിലും ബ്ലോക്ക് പരിധിയിലെ നാല് പഞ്ചായത്തുകളിലുമായി 4.3 ഏക്കറിലും , വൈറ്റില കൃഷി ബ്ലോക്കിലെ തൃപ്പൂണിത്തുറ, മരട് നഗരസഭയിലും പഞ്ചായത്തുകളിലുമായി 8.55 ഏക്കറിലും,
പെരുമ്പാവൂര്‍ നഗരസഭയിലും കൃഷി ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലുമായി 2.5 ഏക്കറിലും പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ കൃഷിയിറക്കിയിട്ടുണ്ട്.അങ്കമാലി നഗരസഭയിലും ബ്ലോക്കിലെ മറ്റ് പഞ്ചായത്തുകളിലുമായി 5.2 ഏക്കറിലും, കീഴ്മാട് കൃഷി ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലായി 2.7 ഏക്കറിലും, പൂതൃക്ക കൃഷി ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലായി 4.41 ഏക്കറിലും, മൂവാറ്റുപുഴ നഗരസഭയിലും ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലുമായി 6.24 ഏക്കറിലും, കോതമംഗലം നഗരസഭയിലും ബ്ലോക്കിലെ പത്ത് പഞ്ചായത്തുകളിലുമായി 12 ഏക്കറിലും, പിറവം നഗരസഭയിലും ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലുമായി 5.1 ഏക്കറിലും, മുളന്തുരുത്തി ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലായി 5.75 ഏക്കറിലും പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയിട്ടുണ്ട്.
RELATED STORIES
പത്തനംതിട്ടയിലെ നവജാതശിശുവിന്റെ മരണം; 21കാരി അറസ്റ്റില്‍
20 Jun 2025 10:47 AM GMTമാനന്തവാടിയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ വായോധികന് കടിയേറ്റു
20 Jun 2025 9:31 AM GMTപരിചിതമല്ലാത്ത ഏതോ ഒരു സ്ത്രീയുടെ ചിത്രമാണ് ഇന്ത്യയെന്ന് പറയുന്നത്...
20 Jun 2025 9:27 AM GMT'രാജ്ഭവന് സെന്‍ട്രല്‍ ഹാളിലെ ചിത്രം മാറ്റില്ല'; ഭാരതാംബ വിവാദത്തില്‍...
20 Jun 2025 9:13 AM GMTഡല്‍ഹി സര്‍വകലാശാല യുജി പ്രവേശനം; ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉറുദുവിന്...
20 Jun 2025 9:06 AM GMTക്ലബ്ബ് ലോകകപ്പ്; മെസ്സി മാജിക്കില്‍ പോര്‍ട്ടോയെ കീഴടക്കി ഇന്റര്‍...
20 Jun 2025 8:46 AM GMT