Agriculture

പിഎം കിസാന്‍ യോജന: ധനസഹായത്തിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം

പിഎം കിസാന്‍ യോജന: ധനസഹായത്തിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം
X

ന്യൂഡല്‍ഹി: രണ്ടേക്കറില്‍ താഴെ കൃഷി ഭൂമിയുള്ളവര്‍ക്ക് പ്രതിവര്‍ഷം മുന്ന് ഘട്ടമായി 6000 രൂപ നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കുന്ന പിഎം കിസാന്‍ യോജനയിലേക്ക് ജൂണ്‍ 30 വരെ അപേക്ഷിക്കാം. ഓണ്‍ലൈനായു അപേക്ഷ നല്‍കാന്‍ സൗകര്യമുണ്ട്. ഈ ജൂണ്‍ 30 നകം അപേക്ഷിച്ചാല്‍ രണ്ട് ഗഡു തുക രണ്ട് തവണയായി ഈ വര്‍ഷം തന്നെ ലഭിക്കുകയും ചെയ്യും. ചെറുകിട നാമമാത്രകര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. രണ്ടേക്കറില്‍ താഴെ കൃഷി ഭൂമി ഉള്ളവരായിരിക്കണം. സര്‍ക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടായിരിക്കണം. ഇതിനു പുറമെ ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമാണ്. സര്‍ക്കാര്‍ ജോലിക്കാര്‍ ഉള്‍പ്പെടെ സംഘടിത മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും ഐടി റിട്ടേണ്‍ ഫയല്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാനാവില്ല. വിശദ വിവരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ നിയമിച്ചിട്ടുള്ള നോഡല്‍ ഓഫിസര്‍മാരെ ബന്ധപ്പെടാം. പഞ്ചായത്ത് തലത്തിലും വിശദ വിവരങ്ങള്‍ ലഭ്യമാണ്.

ഓണ്‍ലൈനായി അപേക്ഷിക്കാന്‍ www.pmkisan.gov.in എന്ന വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭിക്കും. പേരും രജിസ്‌ട്രേഡ് മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒടിപി നല്‍കി തന്നിരിക്കുന്ന അപേക്ഷാ ഫോമില്‍ ആവശ്യമായ വിരങ്ങള്‍ രേഖപ്പെടുത്തണം. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും കൃത്യതയോടെ രേഖപ്പെടുത്തണം.

PM Kisan Yojana: You can apply for financial assistance till June 30





Next Story

RELATED STORIES

Share it