- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇനി ഇഞ്ചിയും മഞ്ഞളും കൂർക്കയും കൊത്തിയും മാന്തിയും പറിച്ചെടുക്കേണ്ട!
സാധാരണ നിലയിലുള്ള വിളവെടുപ്പിനെ മൂന്നിലൊന്ന് ആളും നാലിലൊന്ന് സമയവും മതിയെന്നാണ് നിര്‍മ്മാണം നടത്തിയ വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നത്.

മാള: മണ്ണിനടിയിൽ നിന്ന് ഇനി ഇഞ്ചിയും മഞ്ഞളും കൂർക്കയും കൊത്തിയും മാന്തിയും പറിച്ചെടുക്കേണ്ടതില്ല. അതിനും യന്ത്രമെത്തിക്കഴിഞ്ഞു. ഒരുകൂട്ടം മെക്കാനിക്കൽ എഞ്ചിനിയറിങ് വിദ്യാർഥികളാണ് വിളവെടുപ്പ് യന്ത്രം രൂപകല്പന ചെയ്തത്. മണ്ണിനടിയിൽ ഉണ്ടാകുന്ന കിഴങ്ങുവിളവുകളെല്ലാം ഈ യന്ത്രം ഉപയോഗിച്ച് വിളവെടുക്കാം.
മാള ഹോളി ഗ്രേസ് പോളിടെക്നിക്കിലെ മെക്കാനിക്കൽ അവസാന വർഷ വിദ്യാർഥികളാണ് പുതിയ ആശയം അവതരിപ്പിച്ചത്. 25000 രൂപ നിർമ്മാണ ചെലവ് വരുന്ന യന്ത്രമാണിവര്‍ രൂപകല്‍പ്പന ചെയ്തെടുത്തിരിക്കുന്നത്. വിളവെടുപ്പിന് സമയലാഭത്തിന് പുറമെ തൊഴിലാളികളുടെ എണ്ണവും കുറവ് മതിയാകും. സാധാരണ നിലയിലുള്ള വിളവെടുപ്പിനെ മൂന്നിലൊന്ന് ആളും നാലിലൊന്ന് സമയവും മതിയെന്നാണ് നിര്‍മ്മാണം നടത്തിയ വിദ്യാര്‍ഥികള്‍ അവകാശപ്പെടുന്നത്.
പി എം എബിൻ, എം എ പ്രണവ്, സി അഭിജിത്ത്, പി വി അഖില്‍, അഭിനവ് മധു എന്നിവര്‍ ചേര്‍ന്നാണ് വകുപ്പുമേധാവി എഡ്വിന്‍ ജോയ്, ശ്രീജിത്ത് മോഹൻ എന്നിവരുടെ മേൽനോട്ടത്തിൽ യന്ത്രം രൂപകല്‍പ്പന ചെയ്തെടുത്തത്. യന്ത്രം 15 ദിവസം കൊണ്ടാണ് പ്രവർത്തന സജ്ജമാക്കിയത്. ഇനി പൂർണതോതിതിലുള്ള മോട്ടോറുകള്‍ ഘടിപ്പിച്ച് കുറ്റമറ്റ യന്ത്രമാക്കി പേറ്റൻ്റ് നേടിയെടുക്കാനുള്ള ശ്രമത്തിലാണിവര്‍.
മണ്ണും ചെടിയുടെ തണ്ടും നീക്കം ചെയ്ത് ഉത്പന്നം സംഭരിക്കുന്ന ടാങ്ക്, 12 വോള്‍ട്ടിലും 42 ആമ്പിയറിലുമുള്ള മൂന്ന് മോട്ടോറുകള്‍, സൈക്കിളിന്‍റെ നാല് വീലുകള്‍, റബ്ബര്‍ ബെല്‍റ്റുപയോഗിച്ചുള്ള കണ്‍വെയര്‍, കട്ടര്‍ തുടങ്ങിയവയാണ് യന്ത്രത്തിലുള്ളത്. കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന യന്ത്ര സംവിധാനമാണിവര്‍ തയ്യാറാക്കിയിരിക്കുന്നത്.
RELATED STORIES
ഇന്ത്യയിലെ 76 ശതമാനം ജനങ്ങളും കൊടും ചൂടിന്റെ ഇരകള്, പഠനം
21 May 2025 11:29 AM GMTഹോങ്കോങിലും സിംഗപ്പൂരിലും കോവിഡ്-19 കേസുകളില് വര്ധന; അവലോകനയോഗം...
21 May 2025 10:53 AM GMT'ഗസയില് ഇസ്രായേല് ഇപ്പോള് ചെയ്യുന്നത് യുദ്ധക്കുറ്റത്തിന് സമാനം';...
21 May 2025 10:27 AM GMTഐപിഎല്; ഡല്ഹിക്കും മുംബൈക്കും ഇന്ന് നിര്ണ്ണായകം; തോറ്റാല് ഡല്ഹി...
21 May 2025 10:21 AM GMT'കൊലപാതകമൊന്നും ചെയ്തില്ലല്ലോ'; ഐഎഎസ് പ്രൊബേഷണര് പൂജ ഖേദ്കറിന്...
21 May 2025 10:12 AM GMTലോകകപ്പ് യോഗ്യത; നെയ്മര്, കസിമറോ, റിച്ചാര്ലിസണ്; വമ്പന്മാരെ...
21 May 2025 10:05 AM GMT