Flash News

കേരളാ ഹൈക്കോടതിയിലേക്കു അഞ്ചുജഡ്ജിമാരെക്കൂടി കൊളീജിയം ശുപാര്‍ശ

കേരളാ ഹൈക്കോടതിയിലേക്കു അഞ്ചുജഡ്ജിമാരെക്കൂടി കൊളീജിയം ശുപാര്‍ശ
X


ന്യൂഡല്‍ഹി: കേരളാ ഹൈക്കോടതിയിലേക്കു അഞ്ചുജഡ്ജിമാരെ ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രിംകോടതി കൊളീജിയം ശുപാര്‍ശചെയ്തു. അഭിഭാഷകരായ വി.ജി അരുണ്‍, എന്‍. നഗരേഷ്, പി.വി കുഞ്ഞികൃഷ്ണന്‍, ജുഡീഷ്യല്‍ ഓഫിസര്‍മാരായ ടി.വി അനില്‍കുമാര്‍, എന്‍. അനില്‍കുമാര്‍ എന്നിവരെയാണ് കൊളീജിയം ഇന്നലെ കേന്ദ്ര നിയമമന്ത്രാലയത്തിനു ശുപാര്‍ശചെയ്തത്.
ശുപാര്‍ശ മന്ത്രാലയം സ്വീകരിക്കുകയും രാഷ്ട്രപതി അംഗീകാരം നല്‍കുകയും ചെയ്യുന്നതോടെ ഇവര്‍ ഹൈക്കോടതി ജഡ്ജിമാരാവും. അതേസമയം, സ്വത്തുവിവരങ്ങളില്‍ പൊരുത്തക്കേട് കണ്ടതിനാല്‍ പരിഗണനയിലുണ്ടായിരുന്ന അഭിഭാഷകനായ പി. ഗോപാലിന്റെ പേര് കൊളീജിയം തടഞ്ഞുവച്ചു. എസ്. രമേശ്, വിജു എബ്രഹാം, ജോര്‍ജ് വര്‍ഗീസ് എന്നിവരെ ജഡ്ജിമാരായി ഉയര്‍ത്താനുള്ള കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശയില്‍ തീരുമാനം എടുക്കുന്നതും നീട്ടിവച്ചു.
Next Story

RELATED STORIES

Share it