News

ആരോഗ്യ പ്രവര്‍ത്തര്‍ അഭയം നല്‍കിയ യുപി സ്വദേശികളെ പോലീസ് രാത്രിയില്‍ ഇറക്കി വിട്ടു

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സാമൂഹിക, ട്രോമാ കെയര്‍ പ്രവര്‍ത്തകരും സംയുക്തമായി അഭയം നല്‍കിയ 3 യുപി സ്വദേശികളെ പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് താമസ സ്ഥലത്ത് നിന്നും തെരുവിലേക്ക് ഇറക്കി വിട്ടു.

ആരോഗ്യ പ്രവര്‍ത്തര്‍ അഭയം നല്‍കിയ  യുപി സ്വദേശികളെ പോലീസ് രാത്രിയില്‍ ഇറക്കി വിട്ടു
X

എടവണ്ണ: ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സാമൂഹിക, ട്രോമാ കെയര്‍ പ്രവര്‍ത്തകരും സംയുക്തമായി അഭയം നല്‍കിയ 3 യുപി സ്വദേശികളെ പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് താമസ സ്ഥലത്ത് നിന്നും തെരുവിലേക്ക് ഇറക്കി വിട്ടു. പാണ്ടിക്കാട് ജോലി ചെയ്യുന്ന 3 ഫര്‍ണിച്ചര്‍ സ്വദേശികളാണ് എടവണ്ണ പത്തപ്പിരിയത്തുള്ള സുഹൃത്തുക്കളെ കാണാന്‍ എത്തിയിരുന്നത്. ലോക്ക്ഡൗണ്‍ അറിയാതെ കുടുങ്ങിയ ഇവര്‍ പാണ്ടിക്കാട്ടേക്ക് പോകാന്‍ കഴിയാതെ അലയുന്നത് ശ്രദ്ധയില്‍ പെട്ട ആരോഗ്യ,ട്രോമാ, സാമൂഹിക പ്രവര്‍ത്തരുടെ സംയുക്തമായ ഇടപെടലിനെ തുടര്‍ന്ന് പത്തപ്പിരിയം സ്‌ക്കൂള്‍ പടിക്കല്‍ താല്‍ക്കാലിക താമസം ഒരുക്കുകയായിരുന്നു. കോവിഡ്-19 പടരുന്നത് തടയുന്നതിനും മറ്റു ജനങ്ങളുമായി ഇടപെടാനുള്ള സാഹചര്യം ഇല്ലാതാക്കാനും വേണ്ടിയാണ് ഇവര്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം ഒരുക്കിയിരുന്നത്. ഇവരെ അവിടെ നിന്നും ഇറക്കി കൊണ്ട് പോയിട്ടില്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുക്കുമെന്ന് എടവണ്ണ പോലീസ് ഭീഷണി മുഴക്കുകയായിരുന്നുവെന്ന് ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ക്ക താമസ സൗകര്യം ഒരുക്കണമെങ്കില്‍ പഞ്ചായത്തിന്റെ അനുമതി വേണമെന്നിരിക്കെ ഓഫീസ് സമയം കഴിഞ്ഞ് ചുറ്റിക്കറങ്ങുന്നത് ശ്രദ്ധയില്‍ പെട്ടവരാണ് പകര്‍ച്ചവ്യാധി പടരാതിരിക്കാന്‍ താല്‍ക്കാലികമായി അഭയം നല്‍കിയിരുന്നത്. പിറ്റേ ദിവസം തന്നെ ഇവര്‍ പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ പത്തപ്പിരിയം വായനശാലക്ക് സമീപം മറ്റൊരു താമസ സൗകര്യം ഒരുക്കുയായിരുന്നു.

Next Story

RELATED STORIES

Share it