News

വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്ങ് റൂം തുറക്കാനുള്ള ശ്രമം പ്രതിഷേധത്തെ തുടര്‍ന്നു ജില്ലാ ഭരണകൂടം ഉപേക്ഷിച്ചു

വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ്ങ് റൂം തുറക്കാനുള്ള ശ്രമം പ്രതിഷേധത്തെ തുടര്‍ന്നു ജില്ലാ ഭരണകൂടം ഉപേക്ഷിച്ചു
X

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കേടായ വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂം തുറക്കാനുള്ള ശ്രമം പ്രതിഷേധത്തെ തുടര്‍ന്നു ജില്ലാ ഭരണകൂടം ഉപേക്ഷിച്ചു. യുഡിഎഫ് പ്രതിഷേധിച്ചതോടെയാണ് റിട്ടേണിങ് ഓഫിസര്‍ ശ്രമം ഉപേക്ഷിച്ചത്. കേടായ വോട്ടിങ് മെഷീന്‍ നീക്കാനാണ് റിട്ടേണിങ് ഓഫിസറുടെ സംഘം എത്തിയത്. എന്നാല്‍ പാര്‍ട്ടികള്‍ പ്രതിഷേധിച്ചതോടെ ജില്ലാഭരണകൂടം റും തുറക്കാനുള്ള ശ്രമം ഉപേക്ഷിച്ചു.

സ്‌ട്രോങ് റും തുറക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് മാത്രമാണ് പാര്‍ട്ടികളെ അറിയിച്ചതെന്ന് വിവിധ പാര്‍ട്ടി പ്രതിനിധികള്‍ ആരോപിച്ചു. സ്‌ട്രോങ് റും തുറക്കുന്നതില്‍ ഭരണകക്ഷിക്ക് യാതൊരു എതിര്‍പ്പുമില്ലാത്തത് അസ്വാഭിവകമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി എസ് എസ് ലാല്‍ പറഞ്ഞു. വോട്ടെണ്ണല്‍ദിവസം മാത്രമേ സ്‌ട്രോങ് റൂം തുറക്കാറുള്ളൂ. അതിന് മുന്‍പ് എന്തിനാണ് തുറക്കാന്‍ ശ്രമിക്കുന്നത്. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാനില്ലാത്ത സാഹചര്യത്തില്‍ പരിശോധന ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it