- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കടയ്ക്കാവൂര്‍ പോക്സോ കേസ്: ആദ്യ അന്വേഷണ സംഘത്തിനെതിരേ നടപടി വേണമെന്ന് വനിതാ കമ്മീഷന്
നിരപരാധിയെന്ന് തെളിഞ്ഞാല്‍ പ്രതിയാക്കിയവര്ക്കെതിരേ നടപടിയെടുക്കണമെന്ന് പോക്സോ നിയമം അനുശാസിക്കുന്നു

തിരുവനന്തപുരം: കടയ്ക്കാവൂര്‍ മാതാവ് മകനെ പീഢിപ്പിച്ചെന്ന കേസില്‍ അമ്മ നിരപരാധിയെന്ന് അന്വേഷണ സംഘം കോടതിയില്‍ റിപോര്‍ട്ട് നല്കിയ പശ്ചാത്തലത്തില്‍ ആദ്യ അന്വേഷണ സംഘത്തിനെതിരെ നടപടി വേണമെന്ന് വനിതാ കമ്മീഷന്. നിരപരാധിയായ ഒരമ്മയെ പ്രതിയാക്കിയ നടപടിക്കെതിയാണ് വനിതാ കമ്മിഷന് നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.
യുവതിയെ നിരപരാധി എന്ന് പറമ്പോഴും പ്രതിയാക്കിയവര്‍ക്കെതിരെ നടപടിയെടുക്കണണെന്ന് പോക്സോ നിയമത്തില്‍ തന്നെ പറയുന്നുണ്ട്. ഈ അപൂര്‍വ കേസില്‍ യുവതി 28ദിവസം ജയിലില്‍ കിടക്കേണ്ടിവന്നിട്ടുണ്ട്്. കടയ്ക്കാവൂര്‍ പോലിസാണ് ഈ കേസെടുത്തത്.
ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ചതോടെ യുവതി വിവാഹ മോചനത്തിന്് അപേക്ഷ കൊടുത്തു. മകന് ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ട പിതാവ്, മകനെ ചോദ്യം ചെയ്തപ്പോഴാണ് തനിക്ക് മാതാവില്‍ സംശയം ജനിപ്പിച്ചതെന്നാണ് അന്ന് പോലിസില്‍ പറഞ്ഞിരുന്നത്.
എന്നാല്‍, കുട്ടിയെ കൊണ്ട് തനിക്കെതിരേ പരാതി പറയിപ്പിക്കുകയാണെന്നും തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും അന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. എസ് പി ദിവ്യ ഗോപിനാഥ് നടത്തിയ അന്വേഷണത്തിലാണ് യുവതി നിരപരാധിയെന്ന് തെളിഞ്ഞത്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, മനശ്ശാസ്ത്ര വിദഗ്ധര്‍ എന്നിവര്‍ ചേര്‍ന്ന സമിതി വിശദമായ പരിശോധന നടത്തിയിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം നടന്നിട്ടില്ലെന്നും തെളിഞ്ഞു.
RELATED STORIES
ഹോളിവുഡ് നടന് വില്‍ സ്മിത്തിന്റെ മകന് മയക്കുമരുന്നു കേസില്‍...
26 July 2025 3:09 PM GMTകാലിക്കറ്റ് സർവകലാശാലയിൽ 45 വർഷങ്ങൾക്ക് ശേഷം എം.എസ് എഫ് സ്ഥാനാർഥി...
26 July 2025 2:33 PM GMTകോഴിക്കോട് കട്ടിപ്പാറ വനത്തില്‍ ഉരുള്‍പൊട്ടല്‍
26 July 2025 2:26 PM GMTസംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു . മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
26 July 2025 2:12 PM GMTഏഷ്യാ കപ്പ് സെപ്തംബര്‍ മുതല്‍ യുഎഇയില്‍
26 July 2025 2:00 PM GMTജന ജീവിതം ദുസ്സഹമാക്കി വിലക്കയറ്റം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...
26 July 2025 11:20 AM GMT