Districts

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ബിരിയാണി ചലഞ്ചുമായി സാംസ്‌കാരിക വേദി

നാട് പ്രതിസന്ധിയിലാകുമ്പോഴും തളരാതെ നാടിനെ പിടിച്ച് ഉയര്‍ത്തുന്ന മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന പിന്തുണ നല്‍കാനാണ് ഇത്തരത്തില്‍ വ്യത്യസ്ത രൂപത്തില്‍ പണം സ്വരൂപിച്ചതെന്ന് സംഘാടകരിലൊരാളായ അഖില്‍ കെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ബിരിയാണി ചലഞ്ചുമായി സാംസ്‌കാരിക വേദി
X

കല്‍പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ ബിരിയാണി ചലഞ്ചുമായി കൊയിലേരി നവധാര കലാസാംസ്‌ക്കാരിക വേദി രംഗത്തെത്തി. 750 ഓളം ബിരിയാണികളാണ് 100 രൂപ നിരക്കില്‍ ഈടാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കിയത്.

കോഴി വില ഗണ്യമായി വര്‍ദ്ധിച്ചത് ബിരിയാണി ചലഞ്ചിന് വെല്ലുവിളിയായെങ്കിലും മികച്ച ഗുണനിലവാരത്തിലാണ് ബിരിയാണി എത്തിച്ചത്.

കൊവിഡ് പ്രോട്ടോകാള്‍ പാലിച്ചാണ് വളണ്ടിയര്‍മാര്‍ ഭക്ഷണം വീടുകളില്‍ എത്തിച്ചത്. കഴിഞ്ഞ പ്രളയകാലത്തും മികച്ച സാമൂഹിക ഇടപെടല്‍ നവധാര പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരുന്നു.

നാട് പ്രതിസന്ധിയിലാകുമ്പോഴും തളരാതെ നാടിനെ പിടിച്ച് ഉയര്‍ത്തുന്ന മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തങ്ങളാല്‍ കഴിയുന്ന പിന്തുണ നല്‍കാനാണ് ഇത്തരത്തില്‍ വ്യത്യസ്ത രൂപത്തില്‍ പണം സ്വരൂപിച്ചതെന്ന് സംഘാടകരിലൊരാളായ അഖില്‍ കെ പറഞ്ഞു.

ബിരിയാണി ചലഞ്ചിലൂടെ കിട്ടിയ ലാഭവിഹിതം മുഴുവന്‍ ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കും. ബിരിയാണി ചലഞ്ചിന് നവധാര ആര്‍ട്‌സ് ക്ലബ്ബിന്റെ സെക്രട്ടറി ആദര്‍ശ് പ്രേമന്‍, പ്രസിഡന്റ് കെ വി അനിജിത്, അഖില്‍ കെ, ഗോകുല്‍ ഗോപിനാഥ്, ശ്യാം ഷാജു, അക്ഷയ് മനോജ്,അമല്‍, കെഎച്ച് അഖില്‍, കെ ആദര്‍ശ്, വി ബി അഖില്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it