- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരിന്തല്‍മണ്ണയില്‍ മയക്കുമരുന്ന് വേട്ട; പെരിന്താട്ടിരി സ്വദേശി പിടിയില്‍
ഒരു മാസത്തിനുള്ളില്‍ പെരിന്തല്‍മണ്ണയില്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോടികളുടെ ലഹരിമരുന്നാണ് പിടികൂടിയത്.

പെരിന്തല്‍മണ്ണ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാള്‍ കൂടി പെരിന്തല്‍മണ്ണ പോലിസിന്റെ പിടിയിലായി. പെരിന്തല്‍മണ്ണ സിഐസി അലവിയുടെ നേതൃത്വത്തില്‍ എസ്ഐ സികെ നൗഷാദും സംഘവുമാണ് ഇരുപത് ഗ്രാം എംഡിഎംഎയുമായി പെരിന്താട്ടിരി സ്വദേശി തൊടുമണ്ണില്‍ മൊയ്തീന്‍കുട്ടി (24) യെ അങ്ങാടിപ്പുറത്ത് വച്ച് അറസ്റ്റ് ചെയ്തത്.
ബംഗളൂരു, ഗോവ എന്നിവിടങ്ങളില്‍ നിന്നും വന്‍തോതില്‍ സിന്തറ്റിക് മയക്കുമരുന്നുകള്‍ യുവാക്കളേയും സ്കൂള്‍ കോളജ് വിദ്യാര്‍ഥികളേയും ലക്ഷ്യം വച്ച് കേരളത്തിലേക്ക് കടത്തുന്നതായും ആവശ്യക്കാര്‍ പറയുന്ന സ്ഥലത്തെത്തിച്ചുകൊടുത്ത് വില്പന നടത്തുന്ന സംഘത്തെ കുറിച്ച് മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൊയ്തീന്‍കുട്ടിയെ ഇരുപത് ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.
ഒരു മാസത്തിനുള്ളില്‍ പെരിന്തല്‍മണ്ണയില്‍ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കോടികളുടെ ലഹരിമരുന്നാണ് പിടികൂടിയത്. ഒരു കിലോഗ്രാം ഹാഷിഷ്, പത്ത് കിലോഗ്രാം കഞ്ചാവ്, നാല്‍പ്പത് ഗ്രാം എംഡിഎംഎ എന്നിവ പിടികൂടുകയും ലഹരിക്കടത്ത് സംഘത്തിലെ ആറു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
RELATED STORIES
മൻസ ദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും ആറുമരണം
27 July 2025 5:00 AM GMTമഴക്കെടുതി; ആറളം ഫാം ആദിവാസി മേഖലയിൽ വെള്ളം കയറി
27 July 2025 4:49 AM GMT'എബോള, പക്ഷിപ്പനി , കൊറോണ' ; മാരകരോഗങ്ങളെ നേരിടാനുള്ള യുഎൻ...
27 July 2025 3:52 AM GMTസംസ്ഥാനത്ത് അഞ്ചുദിവസം അതിതീവ്രമഴ ; ഇന്ന് ഒൻപത് ജില്ലകളിൽ യെലോ അലർട്ട്
27 July 2025 2:20 AM GMTഹജ്ജ് യാത്രാ നിരക്കുകൾ ഏകീകരിക്കണം: ഡോക്ടർ ഹുസൈൻ സഖാഫി
27 July 2025 2:06 AM GMTസ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ : മുഖ്യമന്ത്രി കലക്ടർമാരുടെ യോഗം വിളിക്കും
27 July 2025 1:46 AM GMT