- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഞ്ചായത്തും കൈയ്യൊഴിഞ്ഞു; അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റുകള്‍ എടുത്തു നല്‍കി മാധ്യമ പ്രവര്‍ത്തകന്‍
നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് ചാര്‍ജ്ജിനായിവര്‍ മാള ഗ്രാമപഞ്ചായത്തിലെത്തുകയായിരുന്നു. ഇവിടെ നിന്നും കാര്യം നടക്കില്ലെന്ന വിഷമത്തോടെ നില്‍ക്കുമ്പോഴാണ് ഷാന്റി ജോസഫിന്റെ ശ്രദ്ധയില്‍ പെട്ടത്.

മാള: ജന്മനാട്ടില്‍ തിരിച്ചു പോകാന്‍ പണം കണ്ടെത്താനാവാതെ വിഷമിച്ച മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് ട്രെയിന്‍ ടിക്കറ്റുകള്‍ എടുത്തു നല്‍കി മാധ്യമ പ്രവര്‍ത്തകനും മാള സ്വദേശിയുമായ ഷാന്റി ജോസഫ് തട്ടകത്ത്. മാള ഗ്രാമപഞ്ചായത്തില്‍ വാര്‍ത്താ ശേഖരണത്തിനായി എത്തിയപ്പോഴാണ് ഉത്തര്‍പ്രദേശിലേക്ക് പോകുന്നതിന് പണമില്ലാതെ വിഷമിച്ച് നില്‍ക്കുന്ന അതിഥി തൊഴിലാളികളെ കണ്ടത്. നാട്ടിലേക്ക് പോകുന്നതിന് മുന്നോടിയായുള്ള ആരോഗ്യ പരിശോധനടത്തിയെങ്കിലും ട്രെയിന്‍ ടിക്കറ്റിനുള്ള പണം കണ്ടെത്താല്‍ കഴിഞ്ഞിരുന്നില്ല.
മാളയിലും സമീപ പ്രദേശങ്ങളിലുമായി മുറുക്കാന്‍ കടകള്‍ നടത്തിയിരുന്ന മനീഷ് കുമാര്‍, ശ്യാം നാരായന്‍, സുരേന്ദ്ര സരോജ് എന്നിവരാണ് ടിക്കറ്റിന് പണമില്ലാതെ വിഷമിച്ചത്. നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് ചാര്‍ജ്ജിനായിവര്‍ മാള ഗ്രാമപഞ്ചായത്തിലെത്തുകയായിരുന്നു. ഇവിടെ നിന്നും കാര്യം നടക്കില്ലെന്ന വിഷമത്തോടെ നില്‍ക്കുമ്പോഴാണ് ഷാന്റി ജോസഫിന്റെ ശ്രദ്ധയില്‍ പെട്ടത്. ഫെബ്രുവരിയില്‍ നാട്ടില്‍ നിന്നും ഇവിടെ തിരിച്ചു വന്ന ഇവര്‍ ജോലി ചെയ്ത് സ്വരൂപിച്ച പണം വിട്ടിലേക്ക് അയക്കുകയും ബാക്കി കെട്ടിട വാടക കൊടുത്ത സമയത്താണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കയ്യിലുള്ള പണം തീരുകയും പിന്നീട് സമൂഹ അടക്കുള വഴി ഭക്ഷണം കഴിച്ചു പോരുകയായിരുന്നു. മറ്റ് തൊഴിലുകള്‍ വശമില്ലാത്ത ഇവര്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ തീരുമാനിക്കുകയായിരുന്നു. ട്രെയിന്‍ ടിക്കറ്റിന് പണം നല്‍കിയതിന് പ്രത്യേകമായി നന്ദി പറഞ്ഞാണ് അവര്‍ യാത്രയായത്.
RELATED STORIES
'ബീഫ് ഈറ്റര് ഇനി രാമനായി അഭിനയിക്കും' ; രണ്ബീര് കപൂറിന്...
7 July 2025 8:56 AM GMTജഗതി ശ്രീകുമാര് തിരിച്ചെത്തുന്നു; വലയുടെ പോസ്റ്റര് റിലീസായി
5 Jan 2025 2:26 PM GMT'ആടുജീവിത'ത്തിലെ രണ്ട് പാട്ടുകളും ഓസ്കര് ചുരുക്കപ്പട്ടികയില് നിന്ന് ...
18 Dec 2024 5:41 PM GMTനിര്മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTസിനിമ നിരൂപകനെ ഭീഷണിപ്പെടുത്തി നടന് ജോജു ജോര്ജ്; റിവ്യൂ ബോംബിങ്...
2 Nov 2024 6:26 AM GMTമലയാള സിനിമയുടെ 'പൊന്നമ്മ'യ്ക്ക് വിട; കവിയൂര് പൊന്നമ്മ അന്തരിച്ചു
20 Sep 2024 1:03 PM GMT