Districts

മത്സ്യവില്‍പ്പന കടകളില്‍ ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി

ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ജോയ് എന്നയാളുടെ കടയില്‍ നിന്ന് ചെമ്മീനും കേരയും പിടിച്ചെടുത്ത് നശിപ്പിച്ചു. ദിവസങ്ങളോളം പഴക്കമുള്ള മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്.

മത്സ്യവില്‍പ്പന കടകളില്‍ ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി
X

മാള: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പൊയ്യ ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച സമഗ്ര പകര്‍ച്ചവ്യാധി നിയന്ത്രണ പ്രതിരോധ പരിപാടി ആരോഗ്യ സുരക്ഷ 2020 ന്റെ ഭാഗമായി കൃഷ്ണന്‍കോട്ടയിലെ മത്സ്യവില്‍പ്പന കടകളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ മിന്നല്‍ പരിശോധന നടത്തി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ജോയ് എന്നയാളുടെ കടയില്‍ നിന്ന് ചെമ്മീനും കേരയും പിടിച്ചെടുത്ത് നശിപ്പിച്ചു. ദിവസങ്ങളോളം പഴക്കമുള്ള മത്സ്യമാണ് പിടികൂടി നശിപ്പിച്ചത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊയ്യ ഗ്രാമപഞ്ചായത്തിലെ പത്ത് മത്സ്യ വില്‍പ്പന കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. സാമൂഹിക അകലം പാലിക്കണമെന്നും മുന്‍കരുതലെടുക്കണമെന്നും ആവശ്യപ്പെടുകയും ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് താക്കീതും നല്‍കി.

ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സജീവന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രതീഷ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാരായ സരിത, ലാലുമോന്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശ്ശനമാക്കാനാണ് തീരുമാനം.

Next Story

RELATED STORIES

Share it