- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മണികണ്ഠൻ വധക്കേസിൽ ഏവുപേരെ വെറുതെ വിട്ടു; ഒരാൾക്ക് ജീവപര്യന്തം
എൻഡിഎഫ് പ്രവർത്തകരായ റജീബ്, ലിറാർ എന്നിവരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിലെ വിരോധം കാരണമാണ് മണികണ്ഠനെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
തൃശൂർ: യുവമോർച്ച ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്ന പെരിയമ്പലം മണികണ്ഠനെ കൊലപ്പെടുത്തിയ കേസിൽ ഏഴുപേരെ വെറുതെ വിട്ടു. ഒന്നാം പ്രതിയ്ക്ക് ജീവപര്യന്തം. പനന്തറ സ്വദേശിയും, എൻഡിഎഫ് പ്രവർത്തകനുമായ ഖലീലിനാണ് ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയായി അടയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു. 9 പ്രതികളുള്ള കേസില്‍ രണ്ടാം പ്രതി കടപ്പുറം പുതിയങ്ങാടി ബുക്കാറയില്‍ നസറുള്ള ഒളിവിലായതിനാല്‍ വിചാരണ ചെയ്തിട്ടില്ല.
2004 ജൂൺ 12നാണ് മണികണ്ഠനെ ഖലീലിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തിയത്. പേരാമംഗലത്ത് നടന്ന ആർഎസ്എസ് ശിബിരത്തിലേക്ക് അതിക്രമിച്ചു കയറി രഹസ്യവിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചതിന് എൻഡിഎഫ് പ്രവർത്തകരായ റജീബ്, ലിറാർ എന്നിവരെ പിടികൂടി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിലെ വിരോധം കാരണമാണ് മണികണ്ഠനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. കേസിൽ ഈ മാസം 10 ന് വിചാരണ പൂർത്തിയായിരുന്നു. ഇതേ തുടർന്നാണ് വെള്ളിയാഴ്ച വിധി പ്രസ്താവിച്ചത്. വിചാരണയിൽ ഖലീൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
രണ്ടാമത്തെ പ്രതിയായ നസറുള്ളക്കായുള്ള അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്. അന്നത്തെ പോലിസ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന ബി കൃഷ്ണകുമാർ, പിന്നീട് വന്ന സിഐമാരായ ഷാജു പോൾ, മോഹനചന്ദ്രൻ എന്നിവരാണ് കേസിൽ അന്വേഷണം നടത്തിയത്. 2014 ലാണ് മണികണ്ഠൻ കൊലപാതക കേസിൽ വിചാരണ ആരംഭിച്ചത്. എന്നാൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മണികണ്ഠന്റെ സഹോദരൻ സമർപ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് അഡീഷണൽ സെഷൻസ് ജഡ്ജി ഉത്തരവിടുകയായിരുന്നു.
RELATED STORIES
വഖ്ഫ് ഭേദഗതി ബില്ല് പാസാക്കുന്നത് തടയണം: മൗലാനാ സയ്യിദ് അര്‍ഷദ് മദനി
26 Nov 2024 5:32 AM GMTതൃശൂര്‍ നാട്ടിക അപകടം; ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ...
26 Nov 2024 5:13 AM GMTസംഭല്‍ ഷാഹി ജുമാ മസ്ജിദ് വെടിവയ്പ്: നാട്ടുകാരുടെ വാദങ്ങള്‍ ശരിവച്ച്...
26 Nov 2024 5:12 AM GMTസ്ത്രീധനം വാങ്ങുന്നവര്‍ക്ക് ഇനി സര്‍ക്കാര്‍ ജോലിയില്ല; സര്‍ക്കാറിന്...
26 Nov 2024 4:59 AM GMTസംഭല്‍ പോലീസ് വെടിവയ്പ്: ഇരകളുടെ ബന്ധുക്കള്‍ക്ക് 50 ലക്ഷം വീതം...
26 Nov 2024 4:51 AM GMTനാട്ടിക അപകടം: തെറ്റ് ലോറിക്കാരുടെ ഭാഗത്ത്; കര്‍ശന നടപടി...
26 Nov 2024 4:20 AM GMT