Districts

കെഎസ്ആര്‍ടിസി ബസുകളിലെ പരിശോധന;യാത്രക്കിടേ ലഹരി ഉപയോഗത്തിന് ഒമ്പത് ഡ്രൈവര്‍മാര്‍ കുടുങ്ങി

കുഴല്‍മന്ദത്ത് കഴിഞ്ഞയാഴ്ച രണ്ട് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ച പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്

കെഎസ്ആര്‍ടിസി ബസുകളിലെ പരിശോധന;യാത്രക്കിടേ ലഹരി ഉപയോഗത്തിന് ഒമ്പത് ഡ്രൈവര്‍മാര്‍ കുടുങ്ങി
X

പാലക്കാട്: രാത്രി സര്‍വിസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍മാരില്‍നിന്ന് പാന്‍മസാലയും പുകയിലയും ഉള്‍പ്പെടെ നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടികൂടി.ഒമ്പത് ഡ്രൈവര്‍മാരാണ് പരിശോധനയില്‍ കുടുങ്ങിയത്. 12 ബസുകളിലായിരുന്നു പരിശോധന.

ആലത്തൂരിനും പാലക്കാടിനും ഇടയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് ഡ്രൈവര്‍മാര്‍ ബസ് ഓടിക്കുന്നതായി കണ്ടെത്തിയത്. ഉറക്കം വരാതിരിക്കാനാണ് ഇവ ഉപയോഗിക്കുന്നതെന്നാണ് െ്രെഡവര്‍മാര്‍ പറയുന്നത്. എന്നാല്‍, ഇത് ഉപയോഗിച്ചാല്‍ കൂടുതല്‍ ഉറക്കം വരാന്‍ സാധ്യതയുണ്ടെന്ന് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ ഓര്‍മിപ്പിച്ചു. അടിവസ്ത്രത്തിലും ബാഗിലും ബസിന് ഉള്ളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍.

കുഴല്‍മന്ദത്ത് കഴിഞ്ഞയാഴ്ച രണ്ട് യുവാക്കള്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരാന്‍ സാധ്യതയുണ്ട്.

Next Story

RELATED STORIES

Share it