- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റെയില്‍വേ ഭിത്തി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നതാവരുത് : സിപിഎം
.ജനപ്രതിനിധികളും, ജനനേതാക്കളുമായി ചര്‍ച്ച നടത്തി അനിവാര്യമായ സ്ഥലങ്ങളില്‍ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ടാവണം സുരക്ഷാഭിത്തി നിര്‍മിക്കേണ്ടതെന്നും, യോഗത്തിന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി മുന്‍കൈയ്യെടുക്കണമെന്നും സിപിഎം താനൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു
താനാളൂര്‍ പഞ്ചായത്തിലെ 65000ത്തോളം വരുന്ന ജനങ്ങള്‍ക്കുള്ള ഭരണ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ വിദ്യാലയങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ സ്ഥിതിചെയ്യുന്നത് റെയിലിന്റെ കിഴക്കോ പടിഞ്ഞാറോ ഉള്ള സ്ഥലങ്ങളിലാണ്. പഞ്ചായത്തിലെ ജനങ്ങള്‍ക്ക് അവരുടെ ദൈനംദിനാവശ്യങ്ങള്‍ക്ക് വേണ്ടി റെയില്‍ മുറിച്ചുകടക്കാതിരിക്കാനാവില്ല.
ഗതാഗത സൗകര്യമൊരുക്കേണ്ട റെയില്‍വേ വഴി അടച്ചു കെട്ടുന്നത് ശരിയല്ല. 500 മീറ്റര്‍ ദൂരപരിധിയില്‍ മുറിച്ചുകടക്കാന്‍ അവസരമൊരുക്കുന്ന കെ റെയില്‍ മാതൃക നമ്മുടെ മുന്നില്‍ ഉണ്ട്. കേരള സര്‍ക്കാര്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് കൊടുക്കുന്ന മുന്തിയ പരിഗണനയാണ് ഇത് കാണിക്കുന്നത് ഒരു സര്‍വീസ് റോഡു പോലും ഇല്ലാത്ത വലിയ പാടം കമ്പനിപ്പടി പ്രദേശത്ത് ഈ സൗകര്യം പോലും അനുവദിക്കില്ല എന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
അപകടങ്ങള്‍ പരിഗണിച്ച് ജാഗ്രത പാലിക്കുന്നതിന് വേണ്ട സിഗ്നലിംങ്ങ് സംവിധാനവും മറുവശത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രിതമായ കവാടങ്ങളും ഒരുക്കണം. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ റെയില്‍ മുറിച്ചു കടക്കുന്ന വട്ടത്താണിയില്‍ വിപുലമായ സംവിധാനം തന്നെ അടിയന്തിരമായി ഒരുക്കണം. റെയില്‍വേ അധിക്യതര്‍ ജനപ്രതിനിധികളോടൊപ്പം സ്ഥലം സന്ദര്‍ശിച്ച് ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കാവൂയെന്നും നേതൃത്വം ആവശ്യപ്പെട്ടു.
സുരക്ഷ മുന്‍ നിര്‍ത്തി മതില് കെട്ടുന്നതിനോട് വിയോജിപ്പില്ല എന്നാല്‍ ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്തതിന് ശേഷമേ പ്രവൃത്തി ആരംഭിക്കാവൂ എന്നും, പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കണമെന്നും അല്ലാത്ത പക്ഷം ജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.സിപിഎം താനൂര്‍ ഏരിയ സെക്രട്ടറി സമദ് താനാളൂര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇ സുജ, പി സതീശന്, താനാളൂര്‍ ലോക്കല്‍ സെക്രട്ടറി എന്‍ പി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
ആന്‍ഫീല്‍ഡില്‍ റയലിന് ലിവര്‍പൂള്‍ ഷോക്ക്; ചാംപ്യന്‍സ് ലീഗില്‍ രണ്ട്...
28 Nov 2024 1:43 AM GMTലൈംഗികപീഡന പരാതി: കരുനാഗപ്പള്ളി മുന്‍സിപ്പല്‍ ചെയര്മാന് ഇന്ന്...
28 Nov 2024 1:39 AM GMTഡാന്‍സ് ചെയ്ത് ജയില്‍മോചനം ആഘോഷിച്ച് അടിപിടിക്കേസിലെ പ്രതി (വീഡിയോ)
28 Nov 2024 1:20 AM GMTവ്യാപാരിയെ കാറിടിച്ച് വീഴ്ത്തി രണ്ട് കിലോഗ്രാം സ്വര്‍ണം കവര്‍ന്നു
28 Nov 2024 1:06 AM GMTഇപിയുടെ ആത്മകഥാ വിവാദം: പോലിസിന്റെ പ്രാഥമിക റിപോര്‍ട്ട് തള്ളി എഡിജിപി
28 Nov 2024 1:01 AM GMTപോലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതികാരം; സ്റ്റേഷനു മുന്നില്‍...
28 Nov 2024 12:54 AM GMT