Districts

കൊറോണക്കാലത്തും സിപിഎമ്മിന്റെ രാഷ്ട്രീയക്കളി; പ്രതിഷേധമുയരുന്നു

റേഷൻ കടകൾക്ക് മുന്നിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കസേരകളും, കുടിവെള്ളവും, ഹാന്റ് വാഷിങ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു.

കൊറോണക്കാലത്തും സിപിഎമ്മിന്റെ രാഷ്ട്രീയക്കളി; പ്രതിഷേധമുയരുന്നു
X

തിരുവനന്തപുരം: കൊറോണക്കാലത്തും സിപിഎം രാഷ്ട്രീയം കളിക്കുകയാണെന്ന് ആക്ഷേപം. റേഷൻ വിതരണം നടക്കുന്ന മേഖലകളിൽ സാമൂഹിക വ്യാപനം തടയുന്നതിനായി കസേരകളും, കുടിവെള്ളവും, ഹാന്റ് വാഷിങ് സൗകര്യവും ഏർപ്പെടുത്തിയത് പോലിസിനെ ഉപയോ​ഗിച്ച് സിപിഎം നീക്കം ചെയ്തെന്ന് ആരോപണം.

തിരുവനന്തപുരം പുത്തൻപള്ളി പ്രദേശത്താണ് സംഭവം. പരുത്തിക്കുഴി, ത്രിവേണി ജംഗ്ഷൻ, മൈലാഞ്ചി മുക്ക്, മൂന്നാറ്റ്മുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ റേഷൻ കടകൾക്ക് മുന്നിൽ ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കസേരകളും, കുടിവെള്ളവും, ഹാന്റ് വാഷിങ് സൗകര്യവും ഏർപ്പെടുത്തിയിരുന്നു. രാവിലെ തന്നെ റേഷൻ കടകൾക്ക് മുന്നിലെ ജനക്കൂട്ടം കണ്ടാണ് എസ്ഡിപിഐ നേതൃത്വം ഇത്തരമൊരു സംവിധാനമൊരുക്കിയിരുന്നതെന്ന് ഭാരവാഹികൾ പറയുന്നു.

പക്ഷെ സംവിധാനങ്ങളൊരുക്കി മണിക്കൂറുകൾക്കുള്ളിൽ തന്നെ പോലിസ് എത്തി ജനങ്ങൾക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങൾ നിർത്തലാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് എസ്ഡിപിഐ ഭാരവാഹികൾ പോലിസുദ്യോഗസ്ഥരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ അന്വേഷണത്തിൽ ഈ പരാതി നൽകിയത് പുത്തൻപള്ളി വാർഡിലെ സിപിഎം നേതൃത്വമാണെന്ന് എസ്ഡിപിഐ ആരോപിച്ചു.

ഈ ജീവകാരുണ്യ പ്രവർത്തനം നിർത്തലാക്കാൻ നമ്മൾ തയ്യാറാണെന്നും പകരം സംവിധാനം ഈ പരാതി നൽകിയ സിപിഎമ്മോ പോലിസോ ഏറ്റെടുക്കണമെന്നും എസ്ഡിപിഐ നേതൃത്വം പറഞ്ഞത് വാക്കേറ്റത്തിന് കാരണമായി. വാർഡ് കൗൺസിലർ ഏകപക്ഷീയമായി വിതരണം ചെയ്ത എമർജൻസി പാസ്സുള്ള സിപിഎം പ്രവർത്തകർ താൻപോരിമക്ക് വേണ്ടി പാസ്സുകൾ ദുരുപയോഗം ചെയ്യുകയാണെന്നും എസ്ഡിപിഐ സിറ്റി പ്രസിഡന്റ് അൽത്താഫ് പറഞ്ഞു.

Next Story

RELATED STORIES

Share it