Districts

മൊബൈൽ ഫോൺ ബാറ്ററി പൊട്ടി​ത്തെറിച്ച്​ കടക്ക്​ തീപിടിച്ചു

വ്യാഴാഴ്ച രാത്രി 7.45ഓടെ കടയിൽ നിന്ന്​ പുക ഉയരുന്നത്​ കണ്ട്​ നാട്ടുകാർ വെള്ളിമാടുകുന്ന്​ അഗ്​നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു.

മൊബൈൽ ഫോൺ ബാറ്ററി പൊട്ടി​ത്തെറിച്ച്​ കടക്ക്​ തീപിടിച്ചു
X

കോഴിക്കോട്​: മൊബൈൽ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച്​ കടയിൽ തീപിടിത്തം. മലാപ്പറമ്പ്​ മജസ്റ്റിക്​ ബിൽഡിങ്ങിലെ എസ്​ആർ മൊബെൽസ്​ ആന്‍റ്​ ആക്സസറീസ്​ എന്ന കടയിലാണ്​ തീപിടിച്ചത്​. റിപ്പയറിങിനായി സൂക്ഷിച്ച മൊബൈൽ ഫോണുകളും സംഗീത ഉപകരണങ്ങളുമടക്കം കത്തിനശിച്ചു. നാല്​ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വ്യാഴാഴ്ച രാത്രി 7.45ഓടെ കടയിൽ നിന്ന്​ പുക ഉയരുന്നത്​ കണ്ട്​ നാട്ടുകാർ വെള്ളിമാടുകുന്ന്​ അഗ്​നിരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. പൂട്ട്​ പൊളിച്ച്​ അകത്തുകടന്ന അഗ്​നിരക്ഷാസേന തീകെടുത്തുകയായിരുന്നു. ഉടമയായ സിവിൽസ്​റ്റേഷൻ സ്വദേശി ബവീഷ്​ ഏഴുമണിയോടെ കട പൂട്ടി പോയിരുന്നു.

വൈദ്യുതി ഷോർട്ട്​ സർക്യുട്ടല്ല അപകടകാരണമെന്നും ബാറ്ററി പൊട്ടിത്തെറിച്ചതാണെന്നും അഗ്​നിരക്ഷാസേന അധികൃതർ പറഞ്ഞു. അസി. സ്റ്റേഷൻ മാസ്റ്റർ അബ്​ദുൽ ഫൈസി രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it