Districts

യൂനിവേഴ്സൽ എഞ്ചിനീയറിങ് കോളജ് പ്രൊജക്റ്റ് എക്സ്പോ ആരംഭിച്ചു

പ്രൊജക്റ്റ് എക്സ്പോ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ രാഘവൻ ഉദ്ഘാടനം ചെയ്തു.

യൂനിവേഴ്സൽ എഞ്ചിനീയറിങ് കോളജ് പ്രൊജക്റ്റ് എക്സ്പോ ആരംഭിച്ചു
X

മാള: സാങ്കേതിക മികവാർന്ന പ്രൊജക്റ്റുകളുടെ ശ്രേണിയുമായി വള്ളിവട്ടം യൂനിവേഴ്സൽ എഞ്ചിനീയറിങ് കോളജ് ബിടെക്, എംടെക് വിദ്യാർഥികളുടെ പ്രൊജക്റ്റ് എക്സ്പോ 2022 ആരംഭിച്ചു. രണ്ടു ദിവസമായി നടക്കുന്ന എക്സ്പോയിൽ ആധുനിക സാങ്കേതിക വിദ്യയും ശാസ്ത്രവും മാറ്റുരക്കുന്ന ജനോപകാരപ്രദമായ വിവിധ പ്രൊജക്റ്റുകൾ വിദ്യാർതികൾ അവതരിപ്പിച്ചു.

പ്രൊജക്റ്റ് എക്സ്പോ വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ രാഘവൻ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ, പവലിയനുകളുടെ ഉദ്ഘാടനം യൂണിവേഴ്സൽ എഡ്യൂക്കേഷണൽ ട്രസ്റ്റ് ട്രഷറർ വി കെ അബ്ദുൽ ഗഫൂർ നിർവ്വഹിച്ചു. പ്രിൻസിപ്പാള്‍ ഡോ. ജോസ് കെ ജേക്കബ് അധ്യക്ഷത വഹിച്ചു.

വകുപ്പ് മേധാവികളായ ഡോ. കെ കെ നാരായണൻ, പി എ ഫ്രാൻസിസ്, ഡോ. ആര്‍ ശ്രീരാജ്, വി ജി ബിന്ദുമോൾ, വി ആര്‍ രമ്യ, എം രേഖ, കെ കെ അബ്ദുൾ റസാഖ് തുടങ്ങിയവർ സംസാരിച്ചു. റിസർച്ച് ആൻ്റ് ഡവലപ്മെന്റ് -സെൽ കോർഡിനേറ്റര്‍മാരായ ഡോ. എം ജോളി, ഡോ. എന്‍ എച്ച് ഹരിനാരായൺ തുടങ്ങിയവർ എക്സ്പോക്ക് നേതൃത്വം നൽകി.

Next Story

RELATED STORIES

Share it