Districts

കുടിവെള്ളം ലഭിക്കുന്നില്ല; പത്തനാപ്പുരം പള്ളിപ്പടി സ്വദേശികള്‍ ദുരിതത്തില്‍

ലോക്ക് ഡൗണ്‍ സമയമായതിനാല്‍ മറ്റു ഭാഗങ്ങളിലേക്ക് കുടിവെള്ളത്തിന് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍.

കുടിവെള്ളം ലഭിക്കുന്നില്ല;  പത്തനാപ്പുരം പള്ളിപ്പടി സ്വദേശികള്‍ ദുരിതത്തില്‍
X

അരീക്കോട്: വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പത്തനാപ്പുരം പള്ളിപ്പടി സ്വദേശികള്‍. ഒരാഴ്ചയിലേറെയായിട്ടും വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കാതെ 150 കുടുംബങ്ങള്‍ ദുരിതത്തിലായിരിക്കയാണ്. കിഴുപറമ്പ് പഞ്ചായത്തില്‍ ഉള്‍പ്പെട്ട പള്ളിപ്പടി ഭാഗത്താണ് കുടിവെള്ള പ്രതിസന്ധി രൂക്ഷമായത്. മുന്‍പ് ഈ ഭാഗത്ത് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഇവിടെ പതിനഞ്ചിലേറെ ദിവസം കുടിവെള്ളം മുടങ്ങിയിരുന്നു. കരാറുകാര്‍ അനിശ്ചിതകാല പണിമുടക്കിലായതുകൊണ്ടാണ് പ്രവര്‍ത്തി നടക്കാത്തതെന്നാണ് അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ തകരാര്‍ പരിഹരിച്ചതിനെ തുടര്‍ന്ന് പമ്പിംഗ് ആരംഭിച്ചെങ്കിലും ഈ ഭാഗത്ത് വെള്ളം ലഭിക്കുന്നില്ലെന്ന് ജനങ്ങള്‍ പരാതിപ്പെട്ടുവെങ്കിലും മോട്ടോര്‍ തകരാര്‍ ആയതിനാലാണ് വെള്ളം ലഭിക്കാത്തതെന്ന് ബന്ധപ്പെട്ടവരില്‍ നിന്നുള്ള വിവരം.

എന്നാല്‍, മോട്ടോര്‍ നന്നാക്കി മൂന്ന് ദിവസമായി പമ്പിംഗ് ആരംഭിക്കുകയും കിഴുപറമ്പ്പഞ്ചായത്തിന്റെ മറ്റു ഭാഗങ്ങളില്‍ വെള്ളം ലഭിച്ചിട്ടും പള്ളിപ്പടി ഭാഗത്ത് ലഭിക്കാത്തതാണ് ജനകീയ പ്രതിഷേധത്തിന് കാരണമായത്.

ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം ലോക്ക് ഡൗണ്‍ സമയമായതിനാല്‍ മറ്റു ഭാഗങ്ങളിലേക്ക് കുടിവെള്ളത്തിന് പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍. കുടിവെള്ളത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് അരീക്കോട് ജലസുരക്ഷാസമിതി കണ്‍വീനര്‍ കെ എം സലിം പത്തനാപുരം ആവശ്യപ്പെട്ടു

Next Story

RELATED STORIES

Share it