- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജീപ്പ് ട്രാക്ടര്‍ ട്രോളിയില്‍ ഇടിച്ച് 11 പേര്‍ മരിച്ചു; 10 പേര്‍ക്ക് പരിക്ക്

ജയ്പൂര്‍: രാജസ്ഥാനിലെ ജുന്‍ജുനുവില്‍ വാഹനാപകടത്തില്‍ 11 പേര്‍ മരിച്ചു. ജീപ്പ് നിര്‍ത്തിയിട്ടിരുന്ന ട്രാക്ടര്‍ ട്രോളിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ 10 പേര്‍ ഒരു കുടുംബത്തിലുള്ളവരാണ്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ജുന്‍ജുനഗുധ ഗോഡ്ജി ഹൈവേയിലാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ട്രാക്ടര്‍ ട്രോളിയിലേക്കാണ് ജീപ്പ് ഇടിച്ചുകയറിയതെന്നാണ് റിപോര്‍ട്ടുകള്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അനുശോചനം രേഖപ്പെടുത്തി. ജുന്‍ജുനുവിലെ ഗുധ ഗോര്‍ജി മേഖലയില്‍ വാഹനാപകടത്തിലുണ്ടായ മരണം അങ്ങേയറ്റം ദു:ഖകരമാണ്. ദു:ഖിതരായ കുടുംബാംഗങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം. ഈ വിയോഗം താങ്ങാനും മരിച്ചവരുടെ ആത്മാക്കള്‍ക്ക് സമാധാനം നല്‍കാനും ദൈവം അവര്‍ക്ക് ശക്തിനല്‍കട്ടെ. അപകടത്തില്‍ പരിക്കേറ്റവര്‍ സുഖം പ്രാപിച്ച് വേഗം തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കുന്നു- അശോക് ഗെലോട്ട് ട്വീറ്റില്‍ പറഞ്ഞു.
RELATED STORIES
''ഭാരതാംബയെ'' കണ്ട് ഇറങ്ങിപ്പോയ മന്ത്രി ശിവന്‍കുട്ടി ഗവര്‍ണറെ...
19 Jun 2025 9:46 AM GMTആശുപത്രിക്ക് ചുറ്റുമുള്ള സൈനിക കേന്ദ്രങ്ങളെയാണ് ആക്രമിച്ചതെന്ന് ഇറാന്
19 Jun 2025 9:20 AM GMTയുവതിയുടെ ആത്മഹത്യ: എസ്ഡിപിഐയെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരം
19 Jun 2025 8:45 AM GMTഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റ് പൊട്ടിത്തെറിച്ചു (വീഡിയോ)
19 Jun 2025 8:40 AM GMTമേഘാലയ ഹണിമൂണ്‍ കൊലക്കേസ്; ദുരൂഹത ഒഴിഞ്ഞു; കേസിലെ സഞ്ജയ് വര്‍മ്മയെ...
19 Jun 2025 7:59 AM GMTഅന്താരാഷ്ട്ര സര്‍വീസുകള്‍ 15 ശതമാനം കുറച്ച് എയര്‍ ഇന്ത്യ
19 Jun 2025 7:29 AM GMT