India

തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയിലെ തീപ്പിടിത്തം: മരണസംഖ്യ 15 ആയി

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ടുലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കാന്‍ അനുമതി നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

തമിഴ്‌നാട്ടില്‍ പടക്കനിര്‍മാണശാലയിലെ തീപ്പിടിത്തം: മരണസംഖ്യ 15 ആയി
X

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്കനിര്‍മാണശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. 14 ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നൈയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ സേട്ടൂരിനടുത്തുള്ള അച്ചന്‍കുളം ഗ്രാമത്തിലെ ശ്രീ മാരിയമ്മാള്‍ ഫയര്‍ വര്‍ക്ക്‌സ് ഫാക്ടറിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു 1.45 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. സ്‌ഫോടനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദു:ഖം രേഖപ്പെടുത്തി. ഈ സമയത്തെ എന്റെ ചിന്തകള്‍ ദു:ഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ അധികാരികള്‍ രംഗത്തുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

സാത്തൂര്‍, ശിവകാശി, വെമ്പകോട്ടൈ തുടങ്ങി 10 സ്ഥലങ്ങളില്‍നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ആദ്യഘട്ടത്തിലെ തുടര്‍സ്‌ഫോടനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കുറഞ്ഞത് നാലുകെട്ടിടങ്ങളെങ്കിലും തകര്‍ന്നതായാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ 24 പേരെ വിരുദുനഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പടക്കനിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉരസിയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് രണ്ടുലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കാന്‍ അനുമതി നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Next Story

RELATED STORIES

Share it