India

മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്‍ക്കെതിരെ കടുത്ത നടപടി

മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്‍ക്കെതിരെ കടുത്ത നടപടി
X

ന്യൂഡല്‍ഹി: സംഘര്‍ഷം രൂക്ഷമായ മണിപ്പൂരിലേക്ക് അയ്യായിരത്തിലധികം പേരുളള 50 കമ്പനി കേന്ദ്രസേനയെ കുടി അയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ജിരിബാം ജില്ലയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് 20 കമ്പനി കേന്ദ്രസേനയെ നവംബര്‍ 12ന് വിന്യസിച്ചിരുന്നു. അതിന് പുറമെയാണ് 50 കമ്പനി കേന്ദ്രസേനയെ കുടി അയക്കാനുള്ള തീരുമാനം. നേരത്തെ സിആര്‍പിഎഫില്‍നിന്ന് പതിനഞ്ചും ബിഎസ്എഫില്‍നിന്ന് അഞ്ചും കമ്പനി കേന്ദ്രസേനയെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്.

50 കമ്പനി കേന്ദ്ര സേന ഈയാഴ്ചയോടെ മണിപ്പൂരിലെത്തും. സിആര്‍പിഎഫില്‍ നിന്ന് 35 ഉം ബിഎസ്എഫില്‍ നിന്നും പതിഞ്ചും കമ്പനി കേന്ദ്രസേനയാണ് അധിക സുരക്ഷയൊരുക്കുക. സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം മെയ് മുതല്‍ നിന്ന് കത്തുന്ന മണിപ്പുരില്‍ നിലവിലുള്ളത് 218 കമ്പനി കേന്ദ്രസേനയാണ്. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും കേന്ദ്രസേനയെ വിനിയോഗിക്കുയെന്ന് അധികൃതര്‍ അറിയിച്ചു.





Next Story

RELATED STORIES

Share it