India

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന്‍ അറസ്റ്റില്‍; തട്ടിപ്പ് 1996 മുതല്‍

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന്‍ അറസ്റ്റില്‍; തട്ടിപ്പ് 1996 മുതല്‍
X

ചെന്നൈ; പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുകയും ബില്ല് നല്‍കാതെ മുങ്ങുകയും ചെയ്യുന്ന തമിഴ്നാട് സ്വദേശിയെ പോലിസ് അറസ്റ്റ് ചെയ്തു. 67കാരനായ ബിംസെന്റ് ജോണിനെയാണ് അറസ്റ്റ് ചെയ്തത്. ബില്ല് നല്‍കാതെ മുങ്ങിയ 49 കേസുകളാണ് ഇയാള്‍ക്കെതിരേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1996 മുതല്‍ ഇയാള്‍ ഇത്തരത്തില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുക്കുകയും മുങ്ങുകയും ചെയ്യാറുണ്ട്. മണിപ്പാലിലെ ഒരു ആഡംബര ഹോട്ടല്‍ മാനേജരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരേ അന്വേഷണം തുടങ്ങിയതും പിടിയിലായതും.കര്‍ണാടകയിലെ ഒരു ഹോട്ടലില്‍ താമസിച്ച് 40,000 രൂപ അടയ്ക്കാതെ ഇയാള്‍ മുങ്ങിയിരുന്നു. ഡിസംബര്‍ ഏഴിന് മണിപ്പാല്‍ ഹോട്ടലില്‍ റൂം എടുത്ത ഇയാള്‍ ഡിസംബര്‍ 12ന് മുങ്ങുകയായിരുന്നു. ഈ വര്‍ഷം ആദ്യം സമാനമായ മറ്റൊരു കേസ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദിവസങ്ങളോളം ഡല്‍ഹിയിലെ ആഡംഭര ഹോട്ടലില്‍ താമസിച്ച് വാടക നല്‍കാതെ ആന്ധ്രാപ്രദേശ് യുവതി മുങ്ങുകയായിരുന്നു.





Next Story

RELATED STORIES

Share it