India

ഹൈദരാബാദിലെ ആശുപത്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെ 69 പേര്‍ക്ക് കൊവിഡ്

ഹൈദരാബാദിലെ ആശുപത്രിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെ 69 പേര്‍ക്ക് കൊവിഡ്
X

ഹൈദരാബാദ്: ഹൈദരാബാദിലെ ഉസ്മാനിയ ആശുപത്രിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെ 69 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 20 ബിരുദ വിദ്യാര്‍ഥികള്‍, 10 ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍, ഒരു അസോസിയേറ്റ് പ്രഫസര്‍, മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍മാര്‍, 35 ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങള്‍ പരിശോധന നടത്തിവരികയായിരുന്നു. അതില്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും സ്റ്റാഫും ഉള്‍പ്പെടെ 69 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായി- ഉസ്മാനിയ ആശുപത്രി സൂപ്രണ്ട് ഡോ.ബി നാഗേന്ദര്‍ എഎന്‍ഐയോട് പറഞ്ഞു. ഇവരില്‍ പലര്‍ക്കും നേരിയ ലക്ഷണങ്ങളുണ്ട്. കൂടാതെ ഹോം ഐസൊലേഷനിലാണ്.

ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനിലാണുള്ളത്- നാഗേന്ദര്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ ഏറ്റവും വലിയ ആശുപത്രിയാണ് ഉസ്മാനിയ ആശുപത്രി. ഏകദേശം 400 ഹൗസ് സര്‍ജന്‍മാരാണ് ഇവിടെയുള്ളത്. അതില്‍ 200 പേര്‍ എപ്പോഴും ഉസ്മാനിയയില്‍ സേവനത്തിന് ലഭ്യമാണെന്ന് സൂപ്രണ്ട് അറിയിച്ചു. 80 പിജി വിദ്യാര്‍ഥികളാണ് ജോലി ചെയ്യുന്നത്. രോഗികള്‍ക്ക് ചികില്‍സാ സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. പൊതുജനങ്ങള്‍ക്ക് മെഡിക്കല്‍ സൗകര്യങ്ങള്‍ തടസ്സപ്പെടുത്തരുത്. ദിവസവും 2,500 രോഗികളെയാണ് കാണുന്നത്. ഇപ്പോള്‍ കൂടുതല്‍ അടിയന്തര കേസുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it