India

സല്‍മാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാന്‍ സ്വദേശി കര്‍ണാടകയില്‍ അറസ്റ്റില്‍

സല്‍മാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാന്‍ സ്വദേശി കര്‍ണാടകയില്‍ അറസ്റ്റില്‍
X

മുംബൈ: നടന്‍ സല്‍മാന്‍ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രാജസ്ഥാന്‍ സ്വദേശിയെ കര്‍ണാടകയില്‍നിന്ന് അറസ്റ്റു ചെയ്തു. ഭിക്കാറാം (32) ആണ് അറസ്റ്റിലായത്. ഇയാളെ മഹാരാഷ്ട്ര പോലിസിനു കൈമാറി. മഹാരാഷ്ട്ര പോലിസിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

കെട്ടിട നിര്‍മാണ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു ഭിക്കാറാം. പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത കാണുന്നതിനിടെയാണ് ഭിക്കാറാം മുംബൈ പോലിസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് കര്‍ണാടക പോലിസ് മാധ്യമങ്ങളോട് പറഞ്ഞു. ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയ്യുടെ ആരാധകനാണ് താനെന്ന് ചോദ്യംചെയ്യലിനിടെ ഇയാള്‍ അവകാശപ്പെട്ടതായും പോലിസ് പറഞ്ഞു.

''ഇതു ലോറന്‍സ് ബിഷ്‌ണോയ്യുടെ സഹോദരനാണ്. സല്‍മാന്‍ ഖാന് സ്വന്തം ജീവന്‍ വേണമെങ്കില്‍ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നല്‍കുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണ്'' ഭിക്കാറാം ഭീഷണി സന്ദേശത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു.





Next Story

RELATED STORIES

Share it